Sun, 13 September 2026

LATEST NEWS

Kerala

മഴ ശക്തം, നദികളിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു, കേന്ദ്ര ജല കമ്മീഷൻ അറിയിപ്പ്, കൊണ്ടോട്ടിയിൽ  തോട്ടിൽ നാലു വയസ്സുകാരൻ ഒഴുക്കിൽ പെട്ട് മരിച്ചു

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. എല്ലാ ജില്ലകളിലും തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ഒമ്പത് ജില്ലകളിൽ റെഡ് അലർട്ടും മറ്റ് ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Read More →
Kerala

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി;എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

സംസ്ഥാനത്ത് മലയോരമേഖലകളില്‍ മഴക്കെടുതി രൂക്ഷം. 3 പേര്‍ മരിച്ചു. കോട്ടയത്തും ഇടുക്കിയിലും ഉരുള്‍പൊട്ടി. ഇടുക്കി അടൂര്‍മലയിലെ ഉരുള്‍പൊട്ടലില്‍ കുടയത്തൂര്‍ സ്വദേശി സുമതി മരിച്ചു

Read More →
Kerala

മഴ മുന്നറിയിപ്പ്: മലപ്പുറം ജില്ലയിൽ ഇന്ന് (ആഗസ്റ്റ്1) വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു

ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജാഗ്രതാ മുന്നറിയിപ്പ് നൽകിയതിനാലും ഇന്ന് (ആഗസ്റ്റ് 1) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

Read More →
KeralaPolitics

പുലിവാലായി ഷാജിയുടെ “അറബിക്കടൽ” പ്രസംഗം, സാമൂഹിക മാധ്യമങ്ങളിൽ വ്യാപക വിമർശനം, പിന്മാറാമെന്ന് ധ്വനിപ്പിച്ച് കേന്ദ്രം,പിഎം ശ്രീയിൽ സർക്കാർ പ്രതിരോധത്തിലോ?

തെരഞ്ഞെടുപ്പ് വേദിയിലും തെരുവിലും നടത്തുന്ന പ്രസംഗങ്ങളിൽ രാഷ്ട്രീയമായ വിയോജിപ്പ് വ്യക്തിമാക്കാൻ ഇത്തരം മൂർച്ചയേറിയ പ്രയോഗങ്ങളും ശൈലികളും (Rhetoric) സാധാരണയാണെന്ന് ഷാജി വ്യക്തമാക്കുന്നു.

Read More →
India

ഡൽഹി-മുംബൈ എക്സ്പ്രസ് വേയിൽ ഡീസൽ ടാങ്കർ മറിഞ്ഞു; റോഡിൽ ഒഴുകിയ ഇന്ധനം പാത്രങ്ങളിൽ കോരിയെടുക്കാൻ നാട്ടുകാരുടെ തിരക്ക്

റോഡിലേക്ക് ഇന്ധനം വൻതോതിൽ ഒഴുകിപ്പരന്നതിനെ തുടർന്ന് സൗജന്യമായി ഡീസൽ ശേഖരിക്കാൻ സമീപ ഗ്രാമങ്ങളിൽ നിന്ന് നൂറുകണക്കിന് ആളുകളാണ് പാത്രങ്ങളുമായി സംഭവസ്ഥലത്തേക്ക് ഒഴുകിയെത്തിയത്. ബുധനാഴ്ച രാവിലെ മാഹി നദിയിലെ പാലത്തിന് സമീപമാണ് ഇന്ധന ചോർച്ചയ്ക്കും വലിയ ഗതാഗത തടസ്സത്തിനും വഴിവെച്ച ഈ അപകടമുണ്ടായത്.

Read More →
BusinessIndiaLifestyle

വസ്ത്രങ്ങൾ പാകമാകില്ലെന്ന പേടി വേണ്ട; ഇനി ഏത് ബ്രാൻഡിലും ഒരേ സൈസ്; ‘ഇന്ത്യൻ സൈസ്’ ചട്ടക്കൂട് ഉടൻ

അതേസമയം, നിലവിലുള്ള സ്റ്റോക്കുകളും നിർമ്മാണ രീതികളും മാറ്റേണ്ടി വരുമെന്നതിനാൽ പുതിയ സൈസിംഗ് രീതിയിലേക്ക് പൂർണ്ണമായി മാറാൻ ബ്രാൻഡുകൾക്ക് കുറച്ചു സമയം ആവശ്യമായി വരും. ഇതിനായി ഘട്ടംഘട്ടമായുള്ള മാറ്റത്തിനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.

Read More →
Kerala

“എല്‍.ഡി.എഫ് സർക്കാർ അറബിക്കടലില്‍ എറിഞ്ഞ പദ്ധതിയാണ് കെ.എം ഷാജി മുങ്ങാംകുഴിയിട്ട് തപ്പിയെടുത്ത് വി.ഡി സതീശന് എത്തിച്ചുനല്‍കുന്നത്” വിമർശനവുമായി ഇടത് നേതാക്കൾ

കേന്ദ്ര സർക്കാരിന്റെ പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള യു.ഡി.എഫ് സർക്കാരിന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും രംഗത്ത്.

Read More →
Kerala

കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്; നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് വയനാട് കളക്ടർ

കനത്ത മഴയെത്തുടർന്ന് നാളെ ഓറഞ്ച് അലർട്ട് തുടരുന്ന സാഹചര്യത്തില്‍ വയനാട്ടിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, മത പഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു.

Read More →
KeralaPolitics

പിഎം ശ്രീ പദ്ധതി: യുഡിഎഫിൽ ഭിന്നതയില്ല, പുറത്തുവരുന്ന വാർത്തകൾ വസ്തുതാവിരുദ്ധമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് ഒപ്പുവെച്ച കരാറായതിനാൽ പദ്ധതിയിൽ നിന്ന് പെട്ടെന്ന് പിന്മാറുന്നതിൽ ചില പ്രയാസങ്ങളുണ്ടെന്നാണ് മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Read More →
IndiaKeralaPolitics

പിഎം ശ്രീയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് പിന്മാറാം; രാജ്യസഭയില്‍ മറുപടി നല്‍കി കേന്ദ്രം

സ്കൂളുകൾ തിരഞ്ഞെടുക്കാത്ത പശ്ചാത്തലത്തിൽ, പിഎം ശ്രീ പദ്ധതിക്കായി നീക്കിവെച്ച പ്രത്യേക ഫണ്ടുകളൊന്നും കേരളത്തിന് കേന്ദ്രം കൈമാറിയിട്ടില്ല.

Read More →