Sun, 13 September 2026

LATEST NEWS

KeralaIndia

മേഘാലയയിൽ കാണാതായ മലയാളി ട്രാവൽ വ്ലോഗർ ദിൽഷാദിനെ കണ്ടെത്തി

നിലവിൽ മേഘാലയയിലെ പൈനൂർസല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.

Read More →
IndiaLifestyle

ജനന-മരണ രജിസ്‌ട്രേഷൻ വൈകിയാൽ പണി കിട്ടും; പുതിയ ഭേദഗതി ബിൽ കേന്ദ്ര സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചു

ജനനമോ മരണമോ നടന്ന് രണ്ടു വർഷത്തിലധികം വൈകിയാണ് രജിസ്റ്റർ ചെയ്യുന്നതെങ്കിൽ, ഇനിമുതൽ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ (First-Class Judicial Magistrate) പ്രത്യേക ഉത്തരവ് നിർബന്ധമായിരിക്കും. സത്യസന്ധത ഉറപ്പാക്കാൻ കൃത്യമായ തെളിവെടുപ്പുകൾക്ക് ശേഷമായിരിക്കും അനുമതി നൽകുക.

Read More →
KeralaPolitics

സമരക്കാരെ വെടിവെച്ചു കൊല്ലണമെന്ന് പ്രസ്താവന: പ്രതിഷേധം ശക്തമായതോടെ ടി.ജി. മോഹൻദാസിനെതിരെ കേസ്

നീറ്റ് പരീക്ഷാ ക്രമക്കേടിൽ ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്കെതിരെ യൂട്യൂബ് ചാനലിലൂടെ ഗുരുതരമായ അശ്ലീല, അധിക്ഷേപ പരാമർശങ്ങളും കൊലവിളിയും നടത്തിയ സംഭവത്തിൽ ആർ.എസ്.എസ് അനുഭാവി ടി.ജി. മോഹൻദാസിനെതിരെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് കേസെടുത്തു

Read More →
LifestyleWorld

തിരക്കേറിയ റോഡിൽ വീൽചെയർ യാത്രികന് തുണയായി ‘സ്പൈഡർമാൻ’: സിനിമാ രംഗങ്ങളെ വെല്ലുന്ന റിയൽ ലൈഫ് രക്ഷാപ്രവർത്തനം|Video

“ഞാൻ സഹായിക്കാം” (I got you) എന്ന് ഉറക്കെ വിളിച്ച് പറഞ്ഞുകൊണ്ട് ഒട്ടും സമയം കളയാതെ അയാൾ വീൽചെയർ യാത്രികന്റെ അടുത്തെത്തുകയും, മറ്റ് വാഹനങ്ങൾ നീങ്ങിത്തുടങ്ങുന്നതിന് തൊട്ടുമുമ്പ് അയാളെ സുരക്ഷിതമായി റോഡിന്റെ മറുഭാഗത്ത് എത്തിക്കുകയുമായിരുന്നു. തനിക്ക് കൈകോർത്ത ആളിനെ സുരക്ഷിത സ്ഥാനത്താക്കിയ ശേഷം, മാറിയ സിഗ്നലിൽ തന്റെ വാഹനം ഗതാഗത തടസ്സമുണ്ടാക്കാതിരിക്കാൻ സ്പൈഡർമാൻ വേഗത്തിൽ ഓടി തിരിച്ചെത്തുകയും ചെയ്തു.

Read More →
Kerala

എം.ഡി.എം.എ കേസ്: കോഴിക്കോട്ട് ഒരു അധ്യാപിക കൂടി അറസ്റ്റിൽ; ആകെ അറസ്റ്റ് മൂന്നായി

നേരത്തെ മരുതോങ്കര സ്വദേശി കീർത്തന, കൂരാച്ചുണ്ട് സ്വദേശി കാവ്യ എന്നീ അധ്യാപികമാർ അറസ്റ്റിലായിരുന്നു. ലഹരിക്കടത്തുമായി ബന്ധപ്പെട്ട് പൊലീസ് നടത്തുന്ന ‘ഓപ്പറേഷൻ തൂഫാൻ’ അന്വേഷണത്തിലാണ് അധ്യാപികമാർ ഇടനിലക്കാരായി പ്രവർത്തിച്ചതിന്റെ നിർണായക വിവരങ്ങൾ പുറത്തുവന്നത്.

Read More →
BusinessHealthLifestyle

ബേബി പൗഡർ ഉപയോഗിച്ച് അണ്ഡാശയ അർബുദം: 5.5 ശതകോടി യു.എസ്. ഡോളറിന്റെ നഷ്ടപരിഹാരം നൽകാൻ ജോൺസൺ ആൻഡ് ജോൺസൺ

ആഗോള ഔഷധ-ഉപഭോക്തൃ ഉൽപ്പന്ന നിർമ്മാണ ഭീമനായ ജോൺസൺ ആൻഡ് ജോൺസൺ (J&J) തങ്ങളുടെ ടാൽക്കം പൗഡർ ഉൽപ്പന്നങ്ങൾ കാൻസറിന് കാരണമായെന്നാരോപിച്ച് നിലനിൽക്കുന്ന പതിനായിരക്കണക്കിന് കേസുകൾ അവസാനിപ്പിക്കാൻ 5.5 ശതകോടി യു.എസ്. ഡോളറിന്റെ (ഏകദേശം 45,000 കോടിയോളം രൂപ) കൂറ്റൻ നഷ്ടപരിഹാര തുക വാഗ്ദാനം ചെയ്തു.

Read More →
Kerala

വാഹന പ്രേമികൾക്ക് അവസരം: മോഡിഫിക്കേഷൻ നിയമങ്ങളിൽ നിങ്ങളുടെ അഭിപ്രായമറിയിക്കാം; ഓൺലൈൻ സർവേ ആരംഭിച്ചു

സംസ്ഥാനത്തെ വാഹന മോഡിഫിക്കേഷനില്‍ വരുത്തേണ്ട മാറ്റങ്ങളില്‍ പൊതുജനങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ അറിയിക്കാം. ജനങ്ങളുടെ നിര്‍ദ്ദേശങ്ങളും ആവശ്യങ്ങളും ആശങ്കകളും ക്ഷണിക്കുകയും അവയുടെ നിയമസാധുതകള്‍ പരിശോധിക്കുന്നതിനും മോട്ടോര്‍ വാഹന വകുപ്പ് സര്‍വേ തുടങ്ങി.

Read More →
KeralaPolitics

പാർട്ടിക്ക് ഭരണത്തിൽ നിയന്ത്രണമില്ലായിരുന്നു, ചില നേതാക്കൾക്ക് അഹങ്കാരവും അഴിമതിയും: പിണറായി സർക്കാരിനെതിരെ സി.പി.എം കേന്ദ്ര കമ്മിറ്റി റിപ്പോർട്ട്

പിണറായി സർക്കാരിന്റെ കാലത്ത് പാർട്ടിക്ക് ഭരണത്തിന്മേൽ വേണ്ടത്ര നിയന്ത്രണമുണ്ടായിരുന്നില്ലെന്ന് സമ്മതിച്ച് സി.പി.എം കേന്ദ്ര കമ്മിറ്റി.

Read More →
Kerala

ഡോക്ടർക്കെതിരായ പരാതി അന്വേഷിക്കാനെത്തി; കണ്ടെത്തിയത് MDMA ഉപയോഗം: ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി സി.എം.ഒ അറസ്റ്റിൽ

നാടിന് മാതൃകയാകേണ്ട ഒരു മുതിർന്ന ഡോക്ടർ, അതും പ്രമുഖ ആശുപത്രിയിലെ ചീഫ് മെഡിക്കൽ ഓഫീസർ പദവിയിലിരിക്കുന്ന വ്യക്തി തന്നെ ഇത്തരം മാരക ലഹരി വസ്തുക്കളുടെ ഉപയോഗത്തിൽ പിടിയിലായത് വലിയ ഞെട്ടലാണ് പ്രദേശവാസികളിലും ആരോഗ്യമേഖലയിലും ഉണ്ടാക്കിയിരിക്കുന്നത്

Read More →