Sat, 13 June 2026
KeralaPolitics

ടി കെ ഗോവിന്ദന് നേരെ ഫോണിലൂടെ വധഭീഷണി

Newtalks Desk

കണ്ണൂർ: തളിപ്പറമ്പിലെ സ്വതന്ത്ര എം എൽ എ ടി കെ ഗോവിന്ദന് നേരെ ഫോണിലൂടെ വധഭീഷണി. വൈകിട്ട് പൊതുപരിപാടിയിൽ പങ്കെടുത്തുകൊണ്ടിരിക്കുന്നതിനിടയിലാണ് എം എൽ എയ്ക്ക് നേരെ വധഭീഷണി മുഴക്കിക്കൊണ്ടുള്ള അജ്ഞാത ഫോൺ സന്ദേശം എത്തിയത്. ‘ഈ യാത്ര അധികമുണ്ടാകില്ല, പണി ജയിലിൽ ഉള്ളവർ നോക്കും’ എന്നായിരുന്നു ഫോൺ വിളിച്ചയാൾ എം എൽ എയെ ഭീഷണിപ്പെടുത്തിയത്. സംഭവത്തെ തുടർന്ന് ടി കെ ഗോവിന്ദൻ മയ്യിൽ പൊലീസിൽ പരാതി നൽകി.

തുടര്‍ന്ന് ഒപ്പമുണ്ടായിരുന്ന ഗണ്‍മാനെ എംഎല്‍എ വിവരം അറിയിച്ചു. പ്രാഥമിക പരിശോധന നടത്തിയപ്പോള്‍ സുജിത് തിരുവമ്പാടി എന്നയാളുടെ നമ്പറില്‍ നിന്നാണ് ഫോണ്‍ വിളി എത്തിയതെന്നാണ് അറിയാന്‍ കഴിഞ്ഞത്. പിന്നാലെ എംഎല്‍എ പൊലീസില്‍ പരാതി നല്‍കി. ഇന്നലെ പയ്യന്നൂര്‍ എംഎല്‍എ വി കുഞ്ഞികൃഷ്ണനൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സിപിഎമ്മിനെതിരെ ഇരുവരും രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു

തളിപ്പറമ്പിൽ പി കെ ശ്യാമളയെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് സി പി എം ബന്ധം ഉപേക്ഷിച്ച ടി കെ ഗോവിന്ദൻ യു ഡി എഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച് പാർട്ടിക്കോട്ടയിൽ വിജയിച്ചിരുന്നു.


Leave a Reply

Your email address will not be published. Required fields are marked *