Tue, 28 July 2026
Kerala

പള്ളിയിൽ നിന്നും പുറത്തിറങ്ങിയ ആളുകളുടെ ഇടയിലേക്ക് ലോറി പാഞ്ഞു കയറി ഒരു വിദ്യാർത്ഥി മരിച്ചു

Newtalks Desk

പാലക്കാട് മുണ്ടൂർ ഒമ്പതാം മൈലിൽ കോളേജ് വിദ്യാർത്ഥികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി ഉണ്ടായ ദാരുണമായ അപകടത്തിൽ ഒരു വിദ്യാർത്ഥി മരണപ്പെടുകയും നാല് പേർക്ക്  പരിക്കേൽക്കുകയും ചെയ്തു. മുണ്ടൂർ യുവക്ഷേത്ര കോളേജിലെ വിദ്യാർത്ഥിയായ മുഹമ്മദ് ഫർഹാനാണ് അപകടത്തിൽ മരിച്ചത്. ആശുപത്രി മാലിന്യങ്ങളുമായി പോവുകയായിരുന്ന ലോറി വിദ്യാർത്ഥികൾക്ക് നേരെ ഇടിച്ചുകയറുകയായിരുന്നു. പരിക്കേറ്റ നാല് വിദ്യാർത്ഥികളെയും  പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. മുണ്ടൂർ യുവക്ഷേത്ര കോളേജിലെ രണ്ടാം വർഷ ബി.സി.എ (BCA) വിദ്യാർത്ഥിയായ മുഹമ്മദ് ഫർഹാനും കൂട്ടുകാരും ഉച്ചയ്ക്കുള്ള പള്ളി നമസ്കാരം കഴിഞ്ഞ് തിരികെ കോളേജിലേക്ക് റോഡരികിലൂടെ നടന്നു വരുമ്പോഴായിരുന്നു അപകടം. പാലക്കാട് ഭാഗത്തുനിന്നും ചെറുപ്പളശ്ശേരിയിലേക്ക് ആശുപത്രി മാലിന്യങ്ങളുമായി അമിതവേഗതയിൽ പോവുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലൂടെ നടക്കുകയായിരുന്ന വിദ്യാർത്ഥികൾക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. നടപ്പാതയിലെ കൈവരിയിൽ ഇടിച്ചാണ് ലോറി ഒടുവിൽ നിന്നത്.

ഈ പ്രദേശം സ്ഥിരമായി അപകടങ്ങൾ നടക്കുന്ന ഒരു മേഖലയാണെന്ന് പ്രദേശവാസികൾ പറയുന്നു.


Leave a Reply

Your email address will not be published. Required fields are marked *