‘പറയാനുണ്ടെങ്കിൽ ഞാൻ പറയും… നിങ്ങൾ വടി നീട്ടേണ്ട കാര്യമില്ല’; ക്ഷുഭിതനായി പ്രതിപക്ഷനേതാവ് പിണറായി വിജയൻ
ന്യൂഡൽഹി: ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് കടുത്ത ഭാഷയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുത്ത ശേഷം കേരള ഹൗസിൽ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “എന്തെങ്കിലും പറയാനുണ്ടെങ്കിൽ ഞാൻ പറയും, നിങ്ങൾ ഇവിടെ ഈ വടിയും പിടിച്ച് നിൽക്കേണ്ടതില്ല” എന്നായിരുന്നു മാധ്യമപ്രവർത്തകരോടുള്ള പിണറായിയുടെ പരാമർശം.
വിഴിഞ്ഞം ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് സി.പി.എമ്മിനുള്ളിൽ ഉടലെടുത്ത ഭിന്നാഭിപ്രായങ്ങളിൽ പിണറായി വിജയൻ കടുത്ത അതൃപ്തിയിലാണെന്നാണ് സൂചന. ഈ പശ്ചാത്തലത്തിലാണ് മാധ്യമങ്ങളോടുള്ള അദ്ദേഹത്തിന്റെ ഈ പെട്ടെന്നുള്ള പ്രതികരണം.



