Tue, 28 July 2026
Kerala

മെഡിക്കൽ കോളജുകളിൽ ഇനി തറയിൽ കിടത്തിയുള്ള ചികിത്സയില്ല, ആദ്യ ഘട്ടം തിരുവനന്തപുരത്ത്

Newtalks Desk

തിരുവനന്തപുരം: കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രികളിൽ രോഗികളെ തറയിൽ കിടത്തി ചികിത്സിക്കുന്ന രീതിക്ക് പൂർണ്ണ പരിഹാരം കാണാൻ സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. ഇതിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളജുകളിൽ ഉടനടി നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ അറിയിച്ചു.

മെഡിക്കൽ കോളജുകളിലെ അമിത തിരക്കും രോഗികൾക്ക് ബെഡ് ലഭിക്കാതെ തറയിൽ കിടക്കേണ്ടി വരുന്ന സാഹചര്യവും വലിയ രീതിയിലുള്ള പൊതുജനവിമർശനങ്ങൾക്ക് കാരണമായിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാനുള്ള ദ്രുതഗതിയിലുള്ള നടപടികളിലേക്ക് ആരോഗ്യ വകുപ്പ് കടന്നിരിക്കുന്നത്.


Leave a Reply

Your email address will not be published. Required fields are marked *