Sat, 13 June 2026
SportsUncategorized

ബ്രസീലിന് തിരിച്ചടി. സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ കളിക്കില്ല, ഗ്രൂപ്പ് ഘട്ടവും നഷ്ടമാകും

Newtalks Desk

ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തിന് ഇറങ്ങുന്ന് ബ്രസീലിന് തിരിച്ചടി. സൂപ്പര്‍ താരം നെയ്മര്‍ ജൂനിയര്‍ കളിക്കില്ലെന്നു ഉറപ്പായി. ഗ്രൂപ്പ് സി യിലെ തങ്ങളുടെ ആദ്യ പോരാട്ടത്തില്‍ ബ്രസീല്‍ 2022 ലോകകപ്പിലെ സെമി ഫൈനലിസ്റ്റുകളായ മൊറോക്കോയെയാണ് നേരിടാന്‍ ഒരുങ്ങുന്നത്. ഇന്ന് 3.30 ന് ന്യൂയോര്‍ക്ക് ന്യൂജേഴ്സി സ്റ്റേഡിയത്തിലാണ് മത്സരം.

നെയ്മര്‍ കളിക്കില്ലെന്ന് മുഖ്യ പരിശീലകന്‍ കാര്‍ലോ ആഞ്ചലോട്ടി സ്ഥിരീകരിച്ചു. കണങ്കാലിനേറ്റ പരിക്കാണ് നെയ്മറുടെ അന്താരാഷ്ട്ര വേദിയിലേക്കുള്ള തിരിച്ചുവരവിന് തിരിച്ചടിയായത്. മത്സരത്തിന് മുന്നോടിയായി സംസാരിച്ച ആഞ്ചലോട്ടി താരം പരിക്കില്‍ നിന്നു മോചിതനായി വരുന്നുണ്ടെന്നും വ്യക്തമാക്കി.

അഞ്ച് തവണ ലോക ചാംപ്യന്മാരായ ബ്രസീല്‍ പഴയ പ്രതാപത്തിലേക്ക് തിരിച്ചു പോകാന്‍ കിണഞ്ഞു ശ്രമിക്കുകയാണ്. ഒപ്പം ആറാം ലോക കിരീടവും അവര്‍ സ്വപ്നം കാണുന്നു. ലോകകപ്പിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് പരിക്ക് വീണ്ടും നെയ്മറുടെ വഴി മുടക്കിയത്.

ഗ്രൂപ്പ് ഘട്ടത്തിലെ എല്ലാ മത്സരങ്ങളും നഷ്ടമായേക്കുമെന്ന് കോച്ച് കാര്‍ലോ ആഞ്ചലോട്ടി സൂചന നല്‍കി. നെയ്മാര്‍ സുഖം പ്രാപിച്ചുവരുന്നുണ്ടെന്നും എന്നാല്‍ ടീമിലേക്ക് തിരിച്ചെത്താറിയില്ലെന്നും ആഞ്ചലോട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *