കാനഡയെ സ്വന്തം നാട്ടിൽ ഞെട്ടിച്ച് ബോസ്‌നിയ, കാനഡയ്ക്ക് ആശ്വാസസമനില
ടൊറന്റോ: ആതിഥേയരായ കാനഡയ്ക്ക് ആശ്വാസസമനില. ഒന്നാം പകുതിയിൽ ലീഡ് വഴങ്ങിയ കാനഡ രണ്ടാം പകുതിയിൽ തിരിച്ചടിച്ചാണ് സമനില നേടിയത്. ഇരുപതാം മിനിറ്റിൽ യോവോ ലൂക്കിച്ച് നേടിയ ഗോളിന് ബോസ്നിയ ലീഡ് നേടിയത്. എഴുപത്തിയെട്ടാം മിനിറ്റിൽ സിറിൽ ലാറിൻ കാനഡയ്ക്കുവേണ്ടി സമനില ഗോൾ നേടി.
76 ാം മിനിറ്റിൽ താനി ഒലുവസേയിയ്‌ക്ക് പകരക്കാരനായി ഇറങ്ങിയ കൈയ്ൽ ലാരിൻ മൈതാനത്തെത്തി രണ്ടാം മിനിറ്റിൽ കാനഡയുടെ സമനില ഗോൾ കണ്ടെത്തുകയായിരുന്നു. നേരത്തെ, ആദ്യ പകുതിയിലെ 21 ാം മിനിറ്റിൽ സ്ട്രൈക്കർ ജോവോ ലുകിച്ചാണ് ബോസ്നിയയുടെ ഗോൾ നേടിയത്. ഇവാൻ ബാസിക്കിന്റെ കോർണർ കിക്കിൽ സീഡ് കൊലാസിനാക് ഹെഡറിലൂടെ ഗോൾ മുഖത്തേക്ക് നൽകിയ പന്ത് ജോവോ ലുകിച്ച് ഹെഡ് ചെയ്ത് വലയിലെത്തിക്കുകയായിരുന്നു.
ജോവോ ലുകിച്ചിന്റെ ആദ്യ രാജ്യാന്തര ഗോളാണിത്. മത്സരം കിക്കോഫ് ചെയ്ത പിന്നാലെ ബോസ്നിയ ആക്രമണം ആരംഭിച്ചു. 54 ശതമാനം പന്തടക്കവുമായി കാനഡ മികച്ചുനിന്നെങ്കിലും ഗോൾ കണ്ടെത്താനായില്ല. സമനില പിടിക്കാനുള്ള അവസരങ്ങൾ കാനഡ തുടരെ പാഴാക്കി. ആദ്യ പകുതിയിൽ കാനഡയ്ക്ക് 8 കോർണർ കിക്ക് അവസരങ്ങൾ തുറന്നുകിട്ടിയപ്പോൾ ലഭിച്ച ഏക അവസരം ബോസ്നിയ ഗോളാക്കി മാറ്റി.



