Sat, 12 September 2026
KeralaPolitics

മുഖ്യമന്ത്രി പരിപാടിക്ക് എത്തിയില്ല; ഒടുവിൽ വി.ഡി.സതീശനെ റോഡിൽ തടഞ്ഞ് അപമര്യാദയായി പെരുമാറിയ ചേന്തി അനിൽ അറസ്റ്റിൽ; കോണ്‍ഗ്രസിന് നാണക്കേടായി ‘വഴിതടയൽ’

Newtalks Desk

തിരുവനന്തപുരം ശ്രീകാര്യത്ത് മുഖ്യമന്ത്രിയെ തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചെന്തി അനിലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ അന്യയമായി തടഞ്ഞു വെക്കൽ, അപമാര്യാദയായി പെരുമാറൽ, ഗതാഗതം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ് രേഖപെടുത്തിയത്. രാവിലെ 11ന് കോടതിയിൽ ഹാജരാക്കിയേക്കും. അനിലിനെ വിരലടയാളം എടുക്കാൻ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിൽ എത്തിക്കും. അതേസമയം, പാർട്ടിയിലെ ഗ്രൂപ്പ്‌ തർക്കത്തിന്റെ ഭാഗമായാണ് അറസ്റ്റ് എന്ന് ചേന്തി അനി ആരോപിച്ചു.

ശ്രീകാര്യം പൊലീസാണ് ചേന്തി അനിലിനെ കസ്റ്റഡിയിൽ എടുത്തത്. ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചു. മുഖ്യമന്ത്രി ചേന്തിയിലെ ചതയ ദിന പരിപാടിയിൽ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് തർക്കം നടത്തത്.

ചെന്തഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ ചതയദിന പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് ചേന്തിയിൽ വച്ച് വി ഡി സതീശൻ സഞ്ചരിച്ച വാഹന വ്യൂഹം തടഞ്ഞത്. കോണ്‍ഗ്രസ് ജില്ലാ നേതാവായ ചേന്തി അനിലിന്‍റെ നേതൃത്വത്തിലാണ്  കൈകാണിച്ച് വാഹനം നിർത്തിയത്. മുഖ്യമന്ത്രി കാറിൽ നിന്നിറങ്ങി എന്താണ് സംഭവമെന്ന് ചോദിച്ചു. ‘എന്താ പ്രശ്നം എന്താ? മര്യാദയ്ക്ക് സംസാരിച്ചോളണം’ എന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോൾ ‘മര്യാദയ്ക്ക് സംസാരിച്ചില്ലെങ്കിൽ എന്ത് ചെയ്യും?’ എന്നായിരുന്നു ചേന്തി അനിലിന്‍റെ മറുപടി. സംഭവത്തിൻ്റെ വീഡിയോ പുറത്ത് വന്നതോടെ അനൂകൂല പ്രതികൂല പ്രതികരണങ്ങൾ ഉയർന്നു.

ചേന്തിയിലെ ചതയ ദിന പരിപാടിയിൽ പങ്കെടുക്കുമെന്ന് മാസങ്ങൾക്കു മുമ്പ് മുഖ്യമന്ത്രി വി ഡി സതീശന്‍റെ സമ്മതിച്ചതാണെന്നാണ് ഡിസിസി അംഗം ചേന്തി അനിലിൻ്റെ അവകാശവാദം. അവസാന നിമിഷം വരെ അദ്ദേഹം വരുമെന്ന് പറഞ്ഞിരുന്നു. ഇന്നലെ പൊലീസ് ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തി. അതേസമയം ഉള്ളൂരിൽ കല്യാണ വീട്ടിൽ എത്തിയ മുഖ്യമന്ത്രി തങ്ങളുടെ പരിപാടിക്ക് എത്തിയില്ല. മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് കൈകാണിച്ചപ്പോൾ അദ്ദേഹം പുറത്തിറങ്ങി ക്ഷുഭിതനായാണ് സംസാരിച്ചെന്നും അനിൽ പറഞ്ഞു. സംഘാടകർക്കൊപ്പം ഉണ്ടായിരുന്ന പീതാംബരക്കുറുപ്പിനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചുമാറ്റുകയും ചെയ്തെന്ന് ചേന്തി അനിൽ പറഞ്ഞു.

ചേന്തി അനിലിനെ അറസ്റ്റ് ചെയ്തതിനെതിരെ ഡിസിസി അംഗം സുഹൈൽ ഷാജഹാൻ

മുഖ്യമന്ത്രി വി ഡി സതീശനെ വഴി തടഞ്ഞ സംഭവത്തിൽ ഡിസിസി അംഗം ചേന്തി അനിലിനെ അറസ്റ്റ് ചെയ്തതിനെതിരെ വിമർശനവുമായി ഡിസിസി അംഗം സുഹൈൽ ഷാജഹാൻ. ഏത് ഗ്രൂപ്പ്‌ പോരിന്റെ ഭാഗമായാലും ചേന്തി അനിലിനെ പോലൊരാളെ അറസ്റ്റ് ചെയ്തത് പ്രതിഷേധാർഹമാണെന്ന് സുഹൈൽ ഷാജഹാൻ പറഞ്ഞു. ഇതൊരു ജനാധിപത്യ പാർട്ടി അല്ലേ എന്നും കോൺഗ്രസ് അധികാരത്തിൽ ഇരിക്കുമ്പോൾ കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നത് പ്രതിഷേധാർഹമാണെന്നും സുഹൈൽ ഷാജഹാൻ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ രീതി ശരിയല്ലെന്നും അറസ്റ്റ് മോശമായ രീതിയാണെന്നും സുഹൈൽ ഷാജഹാൻ പറഞ്ഞു. കേസെടുക്കേണ്ട എന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ആദ്യം പറഞ്ഞത്. പിന്നെ ആരുടെ നിർദേശപ്രകാരമാണ് കേസും അറസ്റ്റും എന്നും സുഹൈൽ ഷാജഹാൻ വിമർശിച്ചു.


Leave a Reply

Your email address will not be published. Required fields are marked *