Tue, 28 July 2026
Kerala

ഐസ്‌ക്രീമിനെ ചൊല്ലി തർക്കം: കൊല്ലത്ത് കല്യാണവിരുന്നിനിടെ കൂട്ടത്തല്ല്

Newtalks Desk

കൊല്ലം: പള്ളിമുക്കിലെ ബിഎസ്എ ഓഡിറ്റോറിയത്തിൽ നടന്ന വിവാഹവിരുന്നിനിടെ അതിഥികൾ തമ്മിൽ കൂട്ടത്തല്ല്. ഐസ്‌ക്രീം വിളമ്പുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് വലിയ സംഘർഷത്തിൽ കലാശിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം.

​രാവിലെ കല്യാണസമയത്ത് തന്നെ ആരംഭിച്ച ചെറിയ അസ്വാരസ്യങ്ങളാണ് വൈകിട്ടോടെ കൂട്ടത്തല്ലായി മാറിയത്. വിരുന്നിനിടെ പെൺവീട്ടുകാർ ഐസ്‌ക്രീം ആവശ്യപ്പെട്ടപ്പോൾ തീർന്നുപോയെന്ന് കാറ്ററിങ് ജീവനക്കാർ അറിയിച്ചു. ഇതേത്തുടർന്ന് പെൺവീട്ടുകാർ നേരിട്ട് ബോക്‌സ് തുറന്ന് ഐസ്‌ക്രീം എടുക്കാൻ ശ്രമിച്ചതോടെയാണ് തർക്കം ഉടലെടുത്തത്.

തുടർന്ന് നാട്ടുകാർ കൂടി വിഷയത്തിൽ ഇടപെട്ടതോടെ രംഗം വഷളാകുകയും കൂട്ടത്തല്ലിൽ കലാശിക്കുകയുമായിരുന്നു. സംഭവത്തിൽ ഇതുവരെയും ആരും പരാതിപ്പെടാത്തതിനാൽ പോലീസ് കേസെടുത്തിട്ടില്ല.


Leave a Reply

Your email address will not be published. Required fields are marked *