Sat, 12 September 2026
IndiaPolitics

വന്ദേമാതരം ആലാപന വിവാദം: തീരുമാനത്തിൽ മാറ്റമില്ലെന്ന് കോൺഗ്രസ്; ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കും

Newtalks Desk

ന്യൂഡൽഹി: വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ട് ബിജെപി ഉയർത്തുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി കോൺഗ്രസ്സ് വർക്കിംഗ് കമ്മിറ്റി (സിഡബ്ല്യുസി). പാർട്ടി പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിച്ചാൽ മതിയെന്ന 1937-ലെ ചരിത്രപരമായ തീരുമാനത്തിൽ ഉറച്ചുനിൽക്കുമെന്ന് കോൺഗ്രസ്സ് വ്യക്തമാക്കി. കോൺഗ്രസ്സ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ചേർന്ന ദീർഘമായ സിഡബ്ല്യുസി യോഗത്തിലാണ് ഈ തീരുമാനം ഔദ്യോഗികമായി പുനഃപരിശോധിച്ച് ശരിവെച്ചത്.

​വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിച്ചില്ലെന്നും ദേശീയഗാനത്തെ കോൺഗ്രസ്സ് അപമാനിച്ചുവെന്നും ആരോപിച്ചു ബിജെപി രംഗത്തുവന്ന പശ്ചാത്തലത്തിലാണ് പാർട്ടി നിലപാട് വ്യക്തമാക്കിയത്. എഐസിസി ആസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിക്കിടെ വന്ദേമാതരം ആലാപനവുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളെ ബിജെപി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന് കോൺഗ്രസ്സ് ആരോപിച്ചു. വാർത്താസമ്മേളനത്തിൽ സംസാരിച്ച കോൺഗ്രസ്സ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, വിഷയം പാർട്ടിയെ സംബന്ധിച്ച് വൈകാരികമായ ഒന്നാണെന്നും എന്നാൽ ബിജെപിക്ക് ഇത് രാഷ്ട്രീയ മുതലെടുപ്പിനുള്ള ഉപാധി മാത്രമാണെന്നും കുറ്റപ്പെടുത്തി.

​1937 ഒക്ടോബറിൽ കൊൽക്കത്തയിൽ ചേർന്ന കോൺഗ്രസ്സ് വർക്കിംഗ് കമ്മിറ്റി യോഗത്തിലാണ് വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ഔദ്യോഗികമായി ആലപിക്കാൻ തീരുമാനമെടുത്തത്. മഹാത്മാഗാന്ധി, പണ്ഡിറ്റ് ജവഹർലാൽ നെഹ്റു, സർദാർ വല്ലഭ്ഭായ് പട്ടേൽ, നേതാജി സുഭാഷ് ചന്ദ്രബോസ്, മൗലാനാ അബുൽ കലാം ആസാദ് തുടങ്ങിയ സ്വാതന്ത്ര്യസമര സേനാനികളും പ്രമുഖ നേതാക്കളും പങ്കെടുത്ത യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടതെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശും കെ.സി. വേണുഗോപാലും ചൂണ്ടിക്കാട്ടി. മഹാത്മാഗാന്ധിയും നെഹ്റുവും പട്ടേലും ചേർന്നെടുത്ത ഈ തീരുമാനത്തിന് ഇന്നും പ്രസക്തിയുണ്ടെന്നും പാർട്ടി പ്രവർത്തകർ ഈ പാത തന്നെയാണ് തുടരുന്നതെന്നും അവർ വ്യക്തമാക്കി.

​സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ രാജ്യത്തെ ഒന്നിപ്പിക്കുന്നതിനും എല്ലാ വിഭാഗം ജനങ്ങളെയും ഉൾക്കൊള്ളുന്നതിനും വേണ്ടിയാണ് അന്ന് പ്രമുഖ നേതാക്കൾ ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്. എന്നാൽ ബിജെപി ഈ വിഷയത്തെ വികലമായി ചിത്രീകരിച്ച് രാജ്യത്തെ പ്രധാന പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസ്സ് കുറ്റപ്പെടുത്തി. പരീക്ഷാ ചോദ്യപേപ്പർ ചോർച്ച, സാമ്പത്തിക പ്രതിസന്ധികൾ തുടങ്ങിയ ജനകീയ വിഷയങ്ങളിൽ നിന്ന് ജനശ്രദ്ധ മാറ്റാനാണ് ബിജെപിയുടെ ഇത്തരം ആരോപണങ്ങളെന്ന് നേതാക്കൾ ആരോപിച്ചു.

​ദേശീയഗാനത്തോടും ദേശീയ ചിഹ്നങ്ങളോടും കോൺഗ്രസ്സിന് എന്നും അഗാധമായ ബഹുമാനമാണുള്ളത്. 1937-ലെ പാരമ്പര്യം ഉയർത്തിപ്പിടിച്ചുകൊണ്ട് തന്നെ വരുംദിവസങ്ങളിലെ എല്ലാ പാർട്ടി പരിപാടികളിലും വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ തന്നെ തുടർന്നും ആലപിക്കാനാണ് കോൺഗ്രസ്സ് തീgroup തീരുമാനം.


Leave a Reply

Your email address will not be published. Required fields are marked *