Sun, 13 September 2026
Kerala

ടാക്സി ഡ്രൈവറെ  ക്രൂരമായി മർദ്ദിച്ച സംഭവം; എസ് ഐ ഉള്‍പ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷൻ

Newtalks Desk

കാലടി പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത ടാക്സി ഡ്രൈവറായ യുവാവിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തില്‍ എസ് ഐ ഉള്‍പ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷൻ.

എസ് ഐ അജ്മല്‍, പൊലീസുകാരായ ധനേഷ്, രജിത്, നിസാർ എന്നിവർക്കെതിരെയാണ് റേഞ്ച് ഡി ഐ ജി നടപടിയെടുത്തത്. ശ്രീമൂലനഗരത്ത് താമസിക്കുന്ന ടാക്സി ഡ്രൈവർ സുജിത് ജയന്റെ പരാതിയിലാണ് പോലീസുകാർക്കെതിരെ നടപടി. ജില്ലാ പോലീസ് മേധാവിയുടെ (എസ് പി) അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡി ഐ ജിയുടെ ഉത്തരവ്. അടിപിടിക്കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനെന്ന പേരില്‍ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിച്ചെന്നാണ് സുജിതിന്റെ പരാതി. ക്യാമറയില്ലാത്ത മുറിയില്‍ കൊണ്ടുപോയി ജനനേന്ദ്രിയത്തില്‍ ഇടിക്കുകയും അസഭ്യം പറയുകയും ചെയ്തതായി സുജിത്തിന്‍റെ പരാതിയിലുണ്ട്. സംഭവം വിവാദമായതോടെ അന്വേഷണം നടത്തുകയും പോലീസുകാരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയുണ്ടായെന്ന് കണ്ടെത്തുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് എസ് ഐ അടക്കമുള്ളവർക്കതിരെ നടപടിയുണ്ടായിരിക്കുന്നത്.


Leave a Reply

Your email address will not be published. Required fields are marked *