ദുർഗ്ഗ, ലക്ഷ്മി, സരസ്വതി എന്നിവർ അമ്പിയാ മുർസലീങ് ങ്ങളിൽ പെട്ടവരാണെന്ന് വ്യക്തമാക്കിക്കൊണ്ട് ജിഫ്രി തങ്ങൾ ഫത്വ പുറപ്പെടുവിച്ച് പ്രശ്നം പരിഹരിക്കണമെന്നും എ.പി. അബ്ദുള്ളക്കുട്ടി
കണ്ണൂർ: ‘വന്ദേമാതരം’ പൂർണ്ണമായി ആലപിക്കുന്നത് ഇസ്ലാം മതവിശ്വാസത്തിന് എതിരാണെന്ന വാദം തെറ്റാണെന്ന് ബി.ജെ.പി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി. ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. വന്ദേമാതരത്തിൽ പരാമർശിക്കുന്ന ദുർഗ്ഗ, ലക്ഷ്മി, സരസ്വതി എന്നിവർ പ്രവാചകന്മാരിൽ (അമ്പിയാ മുർസലീങ്ങൾ) പെട്ടവരാണെന്ന് വ്യക്തമാക്കിക്കൊണ്ട് സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ ഫത്വ പുറപ്പെടുവിച്ച് ഈ പ്രശ്നം പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇസ്ലാമിലെ ആറ് ഈമാൻ കാര്യങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് അമ്പിയാ മുർസലീങ്ങളിലും മലക്കുകളിലും വിശ്വസിക്കുക എന്നത്. ഇതുപ്രകാരം ദുർഗ്ഗയെയും ലക്ഷ്മിയെയും സരസ്വതിയെയും വിദ്യയുടെയും ഐശ്വര്യത്തിന്റെയും മാലാഖമാരായി കണ്ട് ബഹുമാനിക്കുന്നതിൽ തെറ്റില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ വിഷയത്തിൽ മുസ്ലിം ലീഗ് നേതാക്കൾ മുഹമ്മദാലി ജിന്നയുടെ ഭാഷയിലാണ് സംസാരിക്കുന്നത്. സ്വാതന്ത്ര്യസമര കാലത്ത് ഖാൻ അബ്ദുൽ ഗഫാർ ഖാന്റെ നേതൃത്വത്തിലുള്ള പഠാൻ സൈന്യവും മൗലാനാ അബുൽ കലാം ആസാദും വന്ദേമാതരത്തിന്റെ വലിയ ആരാധകരായിരുന്നുവെന്നും, ബംഗാൾ വിഭജന കാലത്ത് ഹിന്ദു-മുസ്ലിം ഐക്യം ദൃഢമാക്കാൻ ഈ ഗാനം നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും അബ്ദുള്ളക്കുട്ടി ഓർമ്മിപ്പിച്ചു.
മുൻകാലങ്ങളിൽ ഫോട്ടോ, സിനിമ, നൃത്തം, സംഗീതം തുടങ്ങിയവയെല്ലാം നിഷിദ്ധമായി (ഹറാം) കരുതിയിരുന്ന മുസ്ലിം സമൂഹം ഇന്ന് അതിൽ നിന്നൊക്കെ ഏറെ മാറിയിട്ടുണ്ട്. സിനിമയുടെ ഏറ്റവും വലിയ വക്താക്കളും പ്രയോക്താക്കളും ഇന്ന് ഈ സമുദായത്തിൽ നിന്നുള്ളവരാണ്. അതിനാൽ, വോട്ട് ബാങ്ക് ലക്ഷ്യമിട്ടും സമുദായത്തെ പ്രീണിപ്പിക്കാനും വേണ്ടി ദേശീയ വികാരങ്ങളെ എതിർക്കുന്ന രീതി അവസാനിപ്പിക്കണമെന്നും, ദേശസ്നേഹപരമായ വിഷയങ്ങളിലെ വിവാദങ്ങളിൽ നിന്ന് മാറിനിന്ന് വന്ദേമാതരം പൂർണ്ണമായി പാടാൻ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓണം കളറാക്കിക്കോളീൻ മക്കളെ; വിദ്യാർഥികൾക്ക് സന്തോഷവാർത്ത, സ്കൂളുകളിൽ ഓണാഘോഷ ദിനത്തിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം, മന്ത്രിയുടെ ഉത്തരവ്
തിരുവനന്തപുരം: ഓണാഘോഷ ദിനത്തിൽ വിദ്യാർഥികൾക്ക് ആഗ്രഹപ്രകാരം ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ച് സ്കൂളിലെത്താൻ അനുമതി. വരുന്ന ആഗസ്റ്റ് 21-ന് നടക്കുന്ന സ്കൂളുകളിലെ ഓണാഘോഷത്തോടനുബന്ധിച്ച് കുട്ടികൾക്ക് യൂണിഫോം ഇളവ് നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഓണാഘോഷ വേളകളിൽ യൂണിഫോമിന് പകരം വിദ്യാർഥികൾക്ക് അവരുടെ താത്പര്യപ്രകാരമുള്ള വസ്ത്രങ്ങൾ ധരിച്ച് ആഘോഷങ്ങളുടെ ഭാഗമാകാം. ഇത് സംബന്ധിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്



