ദേശീയപാതയില്‍ കൊളപ്പുറത്ത് അപകടം; സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം
മലപ്പുറം: തൃശ്ശൂര്‍-കോഴിക്കോട് ദേശീയപാതയില്‍ കൊളപ്പുറത്തിനടുത്ത് വികെ പടിയില്‍ സ്‌കൂട്ടറില്‍ കാറിടിച്ച് സഹോദരങ്ങള്‍ മരിച്ചു. കോട്ടക്കല്‍ പൊന്മള പള്ളാനിപറമ്പ് പിടക്കോഴി വീട്ടില്‍ പി.കെ. ജിസ്മിന സുലൈമാന്‍ (23), സഹോദരന്‍ പി.കെ. ജിബിന്‍ സുലൈമാന്‍ (19) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. ഇരുവരെയും കോട്ടക്കലിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഅദിന്‍ പബ്ലിക് സ്‌കൂള്‍ പ്രീകെജി അധ്യാപികയാണ് ജിസ്മിന. രാമപുരം ജെംസ് കോളജില്‍ ഒന്നാംവര്‍ഷ ബി.സി.എ വിദ്യാര്‍ഥിയാണ് ജിബിന്‍.
സന്ദീപ് വാര്യര്‍ എം എല്‍ എയുടെ കാര്‍ അപകടത്തില്‍പ്പെട്ടു
മലപ്പുറം: സന്ദീപ് വാര്യര്‍ എംഎല്‍എയുടെ വാഹനം അപകടത്തില്‍പെട്ടു. കാറിന്റെ ടയര്‍ പൊട്ടിയാണ് അപകടം. വാഹനത്തിലുണ്ടായിരുന്ന എംഎല്‍എയും മറ്റ് യാത്രികരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.
ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ ദേശീയപാത 66-ല്‍ മലപ്പുറം കോയിച്ചനയില്‍ വെച്ചായിരുന്നു അപകടം. തൃക്കരിപ്പൂരില്‍ നിന്നും സ്വദേശമായ ചെത്തല്ലൂരിലേക്ക് മടങ്ങവേയാണ് എംഎല്‍എയുടെ വാഹനം അപകടത്തില്‍പ്പെട്ടത്.
വാഹനത്തിന്റെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടമാവുകയായിരുന്നു. തൊട്ടുപുറകില്‍ വരികയായിരുന്ന മറ്റ് രണ്ട് കാറുകള്‍ കൂടി കൂട്ടിയിടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ഈ വാഹനങ്ങളിലുണ്ടായിരുന്ന കുടുംബങ്ങളും യാതൊരു പരിക്കുകളുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടവിവരമറിഞ്ഞ് ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി സുരക്ഷാ നടപടികള്‍ സ്വീകരിക്കുകയും ഗതാഗതം സാധാരണനിലയിലാക്കുകയും ചെയ്തു.



