Thu, 6 August 2026
BusinessKerala

മൂവായിരത്തിലധികം പശുക്കളുള്ള ഹൈടെക് ഫാമും ‘വൈ.ടി.ഇ മിൽക്കും’: കേരളത്തിലെ കാർഷിക വിപ്ലവത്തിൽ പുതിയ ചുവടുവെപ്പ്

Newtalks Desk

കോഴിക്കോട്: കൃഷി, ക്ഷീരോത്പാദനം, ഫാം ടൂറിസം എന്നീ മേഖലകളിൽ അത്യാധുനിക സാങ്കേതികവിദ്യയും പ്രകൃതിസൗഹൃദ മാനദണ്ഡങ്ങളും മുൻനിർത്തി പ്രവർത്തനം വിപുലീകരിച്ച് കേരളത്തിൽ നിന്നുള്ള പ്രമുഖ സംരംഭക ഗ്രൂപ്പായ ‘ഹൈംസ് വെഞ്ചേഴ്സ് എൽ.എൽ.പി’ (HAIMS Ventures LLP). കോഴിക്കോട് ചേലവൂർ കോർപ്പറേറ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ സ്ഥാപനം, പരമ്പരാഗത കാർഷിക രീതികളെ ആധുനിക സാങ്കേതിക വിദ്യകളുമായി കോർത്തിണക്കിയാണ് കാർഷിക-ക്ഷീര രംഗത്ത് പുതിയ വിപ്ലവത്തിന് തുടക്കമിടുന്നത്.

​ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനൊപ്പം പ്രകൃതിയെ സംരക്ഷിക്കുന്ന സുസ്ഥിരമായ കൃഷിരീതികൾ പ്രോത്സാഹിപ്പിക്കുകയാണ് കമ്പനിയുടെ പ്രധാന ലക്ഷ്യം. ക്ഷീരോത്പാദന രംഗത്ത് വിപ്ലവം സൃഷ്ടിച്ച ‘വൈ.ടി.ഇ മിൽക്ക്’ (YTE Milk), കാലിതീറ്റ നിർമ്മാണം, ഓർഗാനിക് കാർഷിക വിളവെടുപ്പ്, കൃഷിയധിഷ്ഠിത ടൂറിസം (Farm Tourism) എന്നിവയാണ് ഹൈംസ് വെഞ്ചേഴ്സിന് കീഴിൽ പ്രവർത്തിക്കുന്ന പ്രധാന സംരംഭങ്ങൾ.

ഹൈടെക് ക്ഷീര ഫാമും ‘വൈ.ടി.ഇ മിൽക്കും’

ഹൈംസ് വെഞ്ചേഴ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട സംരംഭങ്ങളിൽ ഒന്നാണ് ശുദ്ധവും രാസവസ്തുക്കളില്ലാത്തതുമായ പാൽ ഉപഭോക്താക്കളിൽ എത്തിക്കുന്ന ‘വൈ.ടി.ഇ മിൽക്ക്’. മൂവായിരത്തിലധികം പശുക്കളുള്ള അത്യാധുനിക ഡെയറി ഫാമിൽ നിന്നാണ് ഇവ ഉത്പാദിപ്പിക്കുന്നത്. മനുഷ്യന്റെ കരസ്പർശമേൽക്കാതെ തത്സമയം യന്ത്രസഹായത്തോടെ പാൽ കറന്നെടുക്കുന്ന മിഷനറികളും, കൃത്യമായ താപനിലയിൽ സംഭരിച്ച് വിതരണം ചെയ്യുന്ന ‘കോൾഡ് ചെയിൻ’ ശൃംഖലയുമാണ് ഈ സംരംഭത്തിന്റെ പ്രത്യേകത.

​കൃത്രിമ ഹോർമോണുകളോ ആന്റിബയോട്ടിക് അവശിഷ്ടങ്ങളോ ഇല്ലാതെ തദ്ദേശീയമായി നിർമ്മിക്കുന്ന സമീകൃത ആഹാരം പശുക്കൾക്ക് നൽകിയാണ് ഇവയുടെ സംരക്ഷണം. ഉപഭോക്താക്കൾക്ക് തങ്ങളുടെ വീട്ടുപടിക്കൽ തന്നെ ശുദ്ധമായ പാൽ, നെയ്യ്, തൈര്, മോര് എന്നിവ എത്തിച്ചുനൽകുന്നതിനായി കമ്പനി പ്രത്യേക മൊബൈൽ ആപ്ലിക്കേഷനും സജ്ജമാക്കിയിട്ടുണ്ട്.

ഹരിത സാങ്കേതികവിദ്യയും സർക്കുലർ എക്കോണമിയും

​പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ടുള്ള ഉത്പാദന രീതികൾക്കാണ് ഹൈംസ് വെഞ്ചേഴ്സ് മുൻഗണന നൽകുന്നത്. സോളാർ ഊർജ്ജത്തിന്റെ പരമാവധി ഉപയോഗം, മാലിന്യ സംസ്കരണത്തിനും പുനരുപയോഗത്തിനുമുള്ള ശാസ്ത്രീയ സംവിധാനങ്ങൾ, കൃഷിയിടങ്ങളിലെ ജലസംരക്ഷണം എന്നിവ കമ്പനിയുടെ പ്രധാന നയങ്ങളാണ്. കാർഷിക ഉൽപ്പന്നങ്ങൾക്ക് പുറമെ, പരിസ്ഥിതി സൗഹൃദപരമായ രീതിയിലാണ് ഇവർ മൃഗസംരക്ഷണത്തിന് ആവശ്യമായ തീറ്റകളും വിളവെടുപ്പുകളും ക്രമീകരിക്കുന്നത്.

ഫാം ടൂറിസത്തിലൂടെ പുതിയ അനുഭവങ്ങൾ

നഗരവാസികൾക്കും പുതിയ തലമുറയ്ക്കും പ്രകൃതിയോട് ചേർന്നുള്ള ജീവിതാനുഭവം നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഫാം ടൂറിസം പദ്ധതികൾക്കും വൻ വരവേൽപ്പാണ് ലഭിക്കുന്നത്. കാർഷിക മേഖലയിലെ ആധുനിക കണ്ടുപിടിത്തങ്ങളും മൃഗപരിപാലനവും നേരിട്ട് കണ്ടറിയാൻ പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്.

ഉയർന്ന ഗുണനിലവാരം, സുതാര്യത, സാങ്കേതിക മികവ് എന്നിവ മുൻനിർത്തി പ്രവർത്തിക്കുന്ന ഹൈംസ് വെഞ്ചേഴ്സ്, ഭാവിയിൽ കൂടുതൽ സുസ്ഥിര പദ്ധതികളിലൂടെ കേരളത്തിലെ കാർഷിക-ക്ഷീര ഉത്പാദന മേഖലയ്ക്ക് പുതിയ ദിശാബോധം നൽകാനുള്ള ഒരുക്കത്തിലാണ്.


Leave a Reply

Your email address will not be published. Required fields are marked *