മിക്സ്ചറിലെ കടല തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം
മലപ്പുറം: മിക്സ്ചറിലെ കടല തൊണ്ടയിൽ കുടുങ്ങി മൂന്ന് വയസ്സുകാരൻ മരിച്ചു. വേങ്ങര കുന്നുംപുറം സ്വദേശി മുനീറിന്റെ മകൻ മുഹമ്മദ് റിസാൻ ആണ് ദാരുണമായി മരണപ്പെട്ടത്.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. കുട്ടി കഴിച്ച മിക്സ്ചറിലെ കടല തൊണ്ടയിൽ കുടുങ്ങുകയും തുടർന്ന് കടുത്ത ശ്വാസതടസ്സം അനുഭവപ്പെടുകയുമായിരുന്നു. ശ്വാസം മുട്ടൽ അനുഭവപ്പെട്ട കുട്ടിയെ ഉടൻ തന്നെ കുന്നുംപുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചെറിയ കുട്ടികൾക്ക് ഇത്തരത്തിലുള്ള ഭക്ഷണങ്ങൾ നൽകുമ്പോൾ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.മാതാപിതാക്കളും പരിചാരകരും മുൻകൂട്ടി മനസ്സിലാക്കി വെക്കുന്നത് ഇത്തരം അപകടങ്ങളിൽ ജീവൻ രക്ഷിക്കാൻ സഹായിക്കും.



