ഹൈന്ദവ ആവശ്യങ്ങളിൽ അനുഭാവപൂർണ്ണമായ നിലപാട്; മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ച് ഹിന്ദു ഐക്യവേദി നേതൃത്വം
തിരുവനന്തപുരം: ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ നടന്ന ഹിന്ദു നേതൃസമ്മേളനം മുന്നോട്ടുവെച്ച വിവിധ ആവശ്യങ്ങളടങ്ങുന്ന നിവേദനം ഭാരവാഹികൾ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. എറണാകുളം ബി.എം.എസ് ഹാളിൽ ചേർന്ന സമ്മേളനം അംഗീകരിച്ച പ്രമേയങ്ങളും ഹൈന്ദവ സമൂഹം നേരിടുന്ന അടിയന്തര പ്രാധാന്യമുള്ള വിവിധ വിഷയങ്ങളുമാണ് നിവേദനത്തിലൂടെ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
ഏറെ തിരക്കുകൾക്കിടയിലും പ്രതിനിധി സംഘത്തിന് കൂടിക്കാഴ്ചയ്ക്കായി സമയം അനുവദിച്ച മുഖ്യമന്ത്രി, വളരെ ക്ഷമാപൂർവ്വമാണ് സംഘടന ഉന്നയിച്ച ഓരോ കാര്യങ്ങളും കേട്ടത്. നിവേദനത്തിൽ അടങ്ങിയിട്ടുള്ള ബഹുഭൂരിപക്ഷം ആവശ്യങ്ങളോടും വളരെ അനുഭാവപൂർണ്ണവും അനുകൂലവുമായ നിലപാടാണ് അദ്ദേഹം സ്വീകരിച്ചതെന്ന് ഹിന്ദു ഐക്യവേദി ഭാരവാഹികൾ വ്യക്തമാക്കി.



