“ഇവിടെ കോഴിക്കാല് കടിക്കുന്നു. ലവൻമാർക്ക് ചെയ്ഞ്ച് വേണമത്രെ ചെയ്ഞ്ച്” മുഖ്യമന്ത്രി വിഡി സതീഷനെതിരെ വിമർശനവുമായി എം എം മണി
ജനം മഴക്കെടുതിയില്‍ വലയുന്നതിനിടയില്‍ മുഖ്യമന്ത്രി വി ഡി സതീശന് പൊന്നാനിയില്‍ വിരുന്നില്‍ പങ്കെടുത്ത സംഭവത്തില്‍ വ്യാപക വിമർശനം.
മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഫൈസല്‍ ബഫാഖി തങ്ങളുടെ വീട്ടിലാണ് സതീശനെത്തിയത്. വീട്ടിലെത്തി മുഖ്യമന്ത്രി ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങള്‍ ഫൈസല്‍ ബാഫഖി തങ്ങള്‍ തന്നെയാണ് പങ്കുവെച്ചത്. ഇതിന് താഴെ നിരവധി പേരാണ് വിമർശനം ഉയർത്തിയത്. പിന്നാലെ പ്രതിപക്ഷവും മുഖ്യമന്ത്രിക്കെതിരെ രംഗത്തെത്തി.
നാട് മുഴുവൻ ഭീതിയിലും ആശങ്കയിലും കഴിയുമ്പോള്‍, ഔദ്യോഗിക ഉത്തരവാദിത്വങ്ങളെക്കാള്‍ വ്യക്തിപരമായ താല്പര്യങ്ങള്ക്കും സല്‍ക്കാരങ്ങള്‍ക്കും പ്രാധാന്യം നല്കിയ ഈ നടപടി തികച്ചും അനവസരത്തിലുള്ളതും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന എഎ റഹീം വിമർശിച്ചു. ‘ ആദ്യം അവിശ്വസനീയമായി തോന്നിയ ദൃശ്യങ്ങളാണ്. പിന്നെ ഉറപ്പ് വരുത്തി.വിവിധ ജില്ലകളിലെ ആയിരക്കണക്കിന് നമ്മുടെ സഹോദരങ്ങള്‍ ദുരന്തത്തില്‍പ്പെട്ട് പ്രയാസം അനുഭവിക്കുമ്പോള്‍ നമ്മുടെ മുഖ്യമന്ത്രി ചിലവഴിച്ച നിമിഷങ്ങള്‍ തന്നെയാണ്!!!
എന്നാല്‍, ഈ ഔദ്യോഗിക ഉത്തരവാദിത്തങ്ങളെല്ലാം മാറ്റിവെച്ച്, മലപ്പുറം പൊന്നാനിയിലെ ഒരു യൂത്ത് ലീഗ് നേതാവിന്റെ വീട്ടില്‍ അതിഥിയായി എത്തി വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ച് മുഖ്യമന്ത്രി ശ്രീ വി ഡി സതീശൻ സമയം ചെലവഴിക്കുന്നത് തികച്ചും അനുചിതവും അനവസരത്തിലുമായിപ്പോയി.
നാട് മുഴുവൻ ഭീതിയിലും ആശങ്കയിലും കഴിയുമ്പോള്‍, ഔദ്യോഗിക ഉത്തരവാദിത്വങ്ങളെക്കാള്‍ വ്യക്തിപരമായ താല്പര്യങ്ങള്ക്കും സല്‍ക്കാരങ്ങള്‍ക്കും പ്രാധാന്യം നല്കിയ ഈ നടപടി തികച്ചും അനവസരത്തിലുള്ളതും ജനങ്ങളോടുള്ള വെല്ലുവിളിയുമാണ്. അടിയന്തിരമായി മറ്റെല്ലാ പരിപാടികളും മാറ്റിവച്ചു ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി തയ്യാറാകണം’,റഹീം പറഞ്ഞു.
ഇന്ന് ആ ലെഗ് പീസ് ഇങ്ങെടുക്ക്’,എന്നാണ് മുൻ എംഎല്‍എ വികെ പ്രശാന്ത് പരിഹസിച്ചത്. അതേസമയം വിവാദത്തില്‍ ഇതുവരെ വിഡി സതീശനോ മറ്റ് യു.ഡി.എഫ് നേതാക്കളോ പ്രതികരിച്ചിട്ടില്ല.
‘റോമാനഗരം കത്തിയെരിഞ്ഞപ്പോള്‍ വീണ മീട്ടിയ നീറോ ചക്രവർത്തിയെപറ്റി കേട്ടിട്ടുണ്ട്. ഇവിടെ കോഴിക്കാല് കടിക്കുന്നു. ലവൻമാർക്ക് ചെയ്ഞ്ച് വേണമത്രെ ചെയ്ഞ്ച്’- എന്നാണ് എംഎം മണി ഫേസ്ബുക്കില്‍ കുറിച്ചത്. പോസ്റ്റിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ‘കഴുത്തറ്റം വെള്ളത്തില്‍ മുങ്ങി നില്ക്കുമ്പോള് അവർക്ക് മുകളിലേക്ക് ഡാം തുറന്നുവിട്ട ഒരാള്‍ ഉണ്ടായിരുന്നു’, ‘ ഒരു മഴ പെയ്താല്‍ ഒരാഴ്ച പട്ടിണി കിടക്കുന്ന ക്യാപ്റ്റനെ മിസ്സ് ചെയ്യുന്നു’ – ഇങ്ങനെ പോകുന്നു കമന്റുകള്‍.
മുസ്ലീം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഫൈസല്‍ ബഫാഖി തങ്ങളുടെ പൊന്നാനിയിലെ വീട്ടിലായിരുന്നു മുഖ്യമന്ത്രി ഉച്ചഭക്ഷണത്തിനെത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പ്രതിപക്ഷം ഉള്‍പ്പെടെ വിമർശനവുമായി രംഗത്തെത്തിയത്. ഫൈസല്‍ ബഫാഖിയാണ് ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഇതിന് താഴെയായിരുന്നു കടുത്ത വിമർശനങ്ങള്‍.


