Tue, 28 July 2026
Sports

‘ശാപം’ ഏറ്റില്ല, മെസ്സിപ്പടയ്ക്ക് മുന്നിൽ മന്ത്രവാദം തോറ്റു; ഘാനയിലെ മന്ത്രവാദിയെ ട്രോളി സോഷ്യൽ മീഡിയ

Newtalks Desk

മിയാമി: ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ അട്ടിമറി പ്രവചിച്ച ഘാനയിലെ മന്ത്രവാദി നാനാ ക്വാക്കു ബോൺസാമിനെ കളിയാക്കി സോഷ്യൽ മീഡിയ ട്രോളുകൾ. മത്സരത്തിന് മുൻപ് കന്നി ലോകകപ്പ് കളിക്കുന്ന കാബോ വെർഡെ ലോക ചാമ്പ്യന്മാരായ അർജന്റീനയെ അട്ടിമറിക്കുമെന്ന ഇയാളുടെ പ്രവചനം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ ഇന്ന് നടന്ന അതിശക്തമായ പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് (എക്സ്ട്രാ ടൈമിൽ 3-2) കാബോ വെർഡെയെ അർജന്റീന പരാജയപ്പെടുത്തിയതോടെയാണ് മന്ത്രവാദിക്കെതിരെ ട്രോളുകൾ സജീവമായത്.

​മത്സരത്തിൽ ലയണൽ മെസ്സിയിലൂടെ അർജന്റീന ആദ്യം മുന്നിലെത്തിയെങ്കിലും കാബോ വെർഡെ തകർപ്പൻ പ്രകടനത്തിലൂടെ രണ്ടുതവണ സമനില പിടിക്കുകയായിരുന്നു. ഒടുവിൽ 111-ാം മിനിറ്റിൽ വീണ സെൽഫ് ഗോളിലാണ് അർജന്റീന വിജയം ഉറപ്പിച്ചത്.

അർജന്റീന പുറത്താകുമെന്ന മന്ത്രവാദിയുടെ ശാപം മെസ്സിയുടെ തകർപ്പൻ പ്രകടനത്തിന് മുന്നിൽ ഫലിച്ചില്ല” എന്നാണ് ഫുട്ബോൾ ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നത്. മുമ്പ് ഇംഗ്ലണ്ട് താരം ഹാരി കെയ്‌നെ താൻ ശപിച്ചുവെന്ന ഇയാളുടെ വാദം ചർച്ചയായിരുന്നു. എന്നാൽ ഇത്തവണ പ്രവചനവും മന്ത്രവാദവും പൂർണ്ണമായും പാളിയതോടെ ആഫ്രിക്കൻ മന്ത്രവാദിയെ ട്രോളുകൾ കൊണ്ട് മൂടുകയാണ് ഫുട്ബോൾ ലോകം.


Leave a Reply

Your email address will not be published. Required fields are marked *