Tue, 28 July 2026
EntertainmentSports

പൊതു ഇടങ്ങളില്‍ ലോകകപ്പ് കാണാന്‍ ലൈസന്‍സ് എടുക്കണം; നിര്‍ബന്ധമാക്കി ZEE5

Newtalks Desk

ഫിഫ ലോകകപ്പ് മത്സരങ്ങളുടെ ബിഗ് പൊതു ഇടങ്ങളിലെ ബിഗ് സ്‌ക്രീനിങ്ങുകൾ ലൈസൻസ് നിർബന്ധമാക്കി സീ 5.  

പൊതുസ്ഥലങ്ങളില്‍ ഏതുതരത്തിലുമുള്ള പ്രദര്‍ശനത്തിനും ഇനി മുതല്‍ ലൈസന്‍സ് വേണം. കേരളത്തില്‍ ലൈസന്‍സിനായി ഈഗിള്‍സ് എഫ്.സിയുടെ സൈറ്റിലൂടെയാണ് അപേക്ഷിക്കേണ്ടത്. സീ 5ന്റെ ഹെഡ് ഓഫീസാണ് ലൈസന്‍സ് അനുവദിക്കുക.

ഫിഫ ഏതൊരു ഇവന്റിനും ലൈസന്‍സിങ് സംവിധാനം നിലനില്‍ക്കുന്നുണ്ടെന്ന് ഈഗിള്‍സ് എഫ്.സി കേരള മാനേജര്‍ പറഞ്ഞു. എന്നാല്‍, മുന്‍ കാലങ്ങളില്‍ അത് ഇന്ത്യയിലോ കേരളത്തിലോ നിര്‍ബന്ധമാക്കിയിരുന്നില്ല. ഇന്ത്യയുടെ ഔദ്യോഗിക ബ്രോഡ്കാസ്റ്ററായ സീ 5ന്റെയും ഫിഫയുടെ നിര്‍ദേശപ്രകാരമാണ് ഇപ്പോള്‍ കേരളത്തിലും ലൈസന്‍സിങ്ങും നടപ്പിലാക്കുന്നത്.

വാണിജ്യാടിസ്ഥാനത്തിലല്ലാതെ പ്രാദേശിക കൂട്ടായ്മകൾ നടത്തുന്ന പ്രദര്‍ശനത്തിന് കുറഞ്ഞത് 25000 രൂപയാണ് ലൈസന്‍സ് ഫീ. പല തരത്തിലുള്ള പ്രദര്‍ശനത്തിന് വിവിധ നിരക്കുകളാണ് ഈടാക്കുന്നത്. 25000 മുതല്‍ അഞ്ച് ലക്ഷം വരെയാണ് ഫീസ്.

സര്‍ക്കാര്‍ പ്രദര്‍ശനത്തിന് 500000, മുൻസിപ്പാലിറ്റികളുടെ പ്രദര്‍ശനത്തിന് 200000, ഗ്രാമ പഞ്ചായത്തുകളുടെ പ്രദര്‍ശനത്തിന് 100000, കോര്‍പറേഷനുകളുടെ പ്രദര്‍ശനത്തിന് 300000 എന്നിങ്ങനെയാണ് നിരക്കുകളുള്ളത്.

വലിയ മാളുകള്‍ക്ക് 250000, മീഡിയം മാളുകള്‍ക്ക് 100000, ചെറിയ മാളുകള്‍ക്ക് 50000 നിരക്കുകള്‍ ഈടാക്കുമ്പോള്‍ തിയേറ്ററുകളുടെ പ്രദര്‍ശനത്തിന് ടിക്കറ്റിന്റെ 50 ശതമാനമാണ് ലൈസന്‍സ് ഫീയായി ഫിഫയിലേക്ക് അടക്കേണ്ടത്.

ലൈസന്‍സ് എടുക്കാതെയുള്ള പ്രദര്‍ശനങ്ങള്‍ സീ 5ന്റെയും ഫിഫയുടെ ആന്റി പൈറസി ടീമുകള്‍ നിരീക്ഷിക്കുന്നുണ്ട്.


Leave a Reply

Your email address will not be published. Required fields are marked *