“ഇതാണ് ഞങ്ങടെ പാർട്ടി ഓഫിസ്… ആ റെഡ് കുപ്പായമിട്ടവനാണ് ബാലസംഘം പ്രസിഡന്റ്”, 24 മണിക്കൂറിനുള്ളിൽ 2 മില്യൻ കാഴ്ചക്കാരെ നേടിയ ഇൻസ്റ്റഗ്രാം അക്കൗണ്ട് പൂട്ടി മെറ്റ
തിരുവനന്തപുരം:”ഇതാണ് ഞങ്ങടെ പാർട്ടി ഓഫിസ്… ആ റെഡ് കുപ്പായമിട്ടവനാണ് ബാലസംഘം പ്രസിഡന്റ്”, 24 മണിക്കൂറിനുള്ളിൽ 2 മില്യൻ കാഴ്ചക്കാരെ നേടിയ, പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വരെ കമന്റിട്ട ഇൻസ്റ്റഗ്രാം അക്കൗണ്ട് പൂട്ടി മെറ്റ. ഇൻസ്റ്റഗ്രാമിൽ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ടാണ് മെറ്റ പൂട്ടിയത്. വൈറൽ താരം മുഹമ്മദ് സിയാനാണ് ‘കുട്ടി സഖാവിൽ’ വിഡിയോകൾ ചെയ്തിരുന്നത്.
വൈറലായതിന് പിന്നാലെ മെറ്റ വീഡിയോ നീക്കം ചെയ്തതിൽ തങ്ങൾക്ക് വിഷമമില്ലെന്ന് മലപ്പുറം തിരൂരിലെ ബാലസംഘം പ്രവർത്തകരായ മുഹമ്മദ് സിയാനും കൂട്ടുകാരും. ‘അക്കൗണ്ട് പോയപ്പോ ചെറുതായി വിഷമമുണ്ടായി, പക്ഷേ ഇനിയും വീഡിയോ ചെയ്യും. ഞങ്ങളെ ചങ്കിലാണ് ചെങ്കൊടി’- സിയാൻ മാധ്യമങ്ങളോട് പറഞ്ഞു.
മെറ്റ നിർദേശിച്ച മാനദണ്ഡങ്ങൾ അനുസരിച്ച് തന്നെയാണ് സിയാന്റെ അക്കൗണ്ട് പ്രവർത്തിക്കുന്നതെന്ന് രക്ഷിതാക്കൾ അറിയിച്ചു. വീഡിയോ നീക്കം ചെയ്തതിന്റെ കാരണം ചോദിച്ച് മെറ്റയ്ക്ക് ഇ- മെയിൽ അയച്ചിട്ടുണ്ട്. മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും രക്ഷിതാക്കൾ പറഞ്ഞു.
“സഖാക്കളേ എന്താ പാട്, സുഖമല്ലേ…” എന്ന് ചോദിച്ചുകൊണ്ടാണ് കുരുന്നുകൾ വീഡിയോ തുടങ്ങുന്നത്. തങ്ങളുടെ ബാലസംഘം യൂണിറ്റിനെ ആണ് സംഘം പരിചയപ്പെടുത്തിയത്. യൂണിറ്റ് ജോയിന്റ് സെക്രട്ടറിയായ സെയിൻ വളരെ ആവേശത്തോടെയാണ് പ്രസിഡന്റിനെയും സെക്രട്ടറിയെയും ക്യാമറയ്ക്ക് മുന്നിൽ പരിചയപ്പെടുത്തുന്നത്. തിരൂർ വെട്ടത്തുനിന്നുള്ള കുട്ടികളാണ് ഇവർ. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത് നിമിഷനേരം കൊണ്ടാണ് ഈ വീഡിയോ വൈറലായത്. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ ഉൾപ്പെടെ നിരവധിപ്പേർ കമന്റായി കുരുന്നുകൾക്ക് സ്നേഹവും അറിയിച്ചിരുന്നു. എന്നാൽ എന്തിനാണ് ഈ കണ്ടന്റും നീക്കം ചെയ്തത് എന്നാണ് അറിയാത്തത്.
കുട്ടികളുടെ നിഷ്കളങ്കമായ സംസാരത്തിന് പോലും വിലക്കേർപ്പെടുത്തുന്ന മെറ്റയുടെ നീക്കം ഇതോടെ ചോദ്യം ചെയ്യപ്പെടുകയാണ്. കേന്ദ്രത്തിൻ്റെ സഹായത്തോടെ മെറ്റയെ ഉപയോഗിച്ച് ഭരണകൂടത്തിനെതിരായ പോസ്റ്റുകൾ നീക്കം ചെയ്യുന്ന നടപടികൾക്കെതിരെ വ്യാപക പ്രതിഷേധം ആണ് ഉയരുന്നത്. മറ്റ് ചില ചാനലുകളുടെയും വാർത്താ കാർഡുകൾക്ക് പുറമെ ഭരണകൂടത്തിനെതിരെയുള്ള കണ്ടൻ്റുകൾ പോസ്റ്റ് ചെയ്യുന്ന സ്വകാര്യ അക്കൗണ്ടുകളിലെ കണ്ടൻ്റുകളും സമാന രീതിയിൽ നിയന്ത്രിക്കപ്പെടുകയാണ്. എന്നാൽ ഇവയിൽ ഒന്നും പെടാത്തവ പോലും ഇപ്പോൾ നീക്കം ചെയ്യുകയാണ്.
മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ നീക്കം ചെയ്തത് സാങ്കേതിക തകരാര്‍; പിഴവ് സമ്മതിച്ച് മെറ്റ
എംഡിഎംഎ കേസ് പ്രതിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച മാധ്യമങ്ങളുടെ പോസ്റ്റുകള്‍ നീക്കം ചെയ്തത് ഏതെങ്കിലും വ്യക്തിയുടെ നിര്‍ദ്ദേശപ്രകാരമല്ലെന്നും, മറിച്ച് സാങ്കേതിക തകരാര്‍ മൂലമാണെന്നും മെറ്റ വ്യക്തമാക്കി. എഐ സോഫ്റ്റ്വെയറില് വരുത്തിയ അപ്ഡേറ്റാണ് പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ ഇടയാക്കിയതെന്ന് കമ്പനി അറിയിച്ചു. കേരളത്തില്‍ മാത്രമല്ല, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ സമാന രീതിയില്‍ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കേരള പൊലീസിന്റെ സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗത്തെ മെറ്റ അറിയിച്ചു.
സാങ്കേതിക തകരാര്‍ പരിഹരിച്ചതായും നീക്കം ചെയ്ത എല്ലാ പോസ്റ്റുകളും തിരികെ സ്ഥാപിച്ചതായും മെറ്റ സ്ഥിരീകരിച്ചു. പോസ്റ്റുകള്‍ നീക്കം ചെയ്തത് മുഖ്യമന്ത്രിയ്ക്കും സംസ്ഥാന സര്‍ക്കാരിനും നേരെ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. വിവാദത്തെ തുടര്‍ന്ന് കേരള പൊലീസ് സൈബര്‍ ഓപ്പറേഷന്‍സ് വിഭാഗം മെറ്റയോട് വിശദീകരണം തേടുകയായിരുന്നു. പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസും പൊലീസിന്റെ സൈബര്‍ വിഭാഗവും നേരത്തെ വ്യക്തമാക്കിയിരുന്നു.
രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഉള്ളതുകൊണ്ട് മാത്രം പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ മെറ്റയോട് ആവശ്യപ്പെടാറില്ലെന്ന് പൊലീസ് വ്യക്തമാക്കി. വ്യക്തിപരമായി അധിക്ഷേപകരമോ അശ്ലീലമോ ആയ ഉള്ളടക്കങ്ങള്‍ ഉള്ള കേസുകളിലാണ് പോസ്റ്റ് നീക്കാന്‍ ആവശ്യപ്പെടാറുള്ളതെന്ന് അധികൃതര്‍ അറിയിച്ചു. നിലവിലെ വിവാദത്തിന് അടിസ്ഥാനമായ പോസ്റ്റുകള്‍ ഈ രണ്ട് വിഭാഗത്തിലും പെടുന്നവയായിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് പോസ്റ്റുകള്‍ നീക്കം ചെയ്തതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം.



