Sun, 13 September 2026
KeralaPolitics

സ്വാതന്ത്ര്യദിനത്തില്‍  സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കണമെന്ന് നിര്‍ദേശമില്ല; മുഴുവനായി പാടാന്‍ തയ്യാറാകണമെന്നും അല്ലെങ്കില്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്നും  എസ്. സുരേഷ്

Newtalks Desk

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളില്‍ വന്ദേമാതരം ആലപിക്കണമെന്ന് നിര്‍ദേശമില്ല. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറിലാണ് വന്ദേമാതരം പരാമര്‍ശിക്കാത്തത്. സര്‍ക്കുലറില്‍ ദേശീയഗാനം ആലപിക്കണമെന്ന് മാത്രമാണ് നിര്‍ദേശം.

ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കണമെന്നും ഹരിത പ്രോട്ടോക്കോള്‍ പാലിക്കണമെന്നും സര്‍ക്കുലറില്‍ പരാമര്‍ശമുണ്ട്. ദേശീയപതാക ഉയർത്തുന്നതുമായി ബന്ധപ്പെട്ട നിർദേശങ്ങളും ഇതിൽ ഉൾപ്പെടുന്നു.

പ്രോട്ടോക്കോള്‍ ഓഫീസറുടെ സര്‍ക്കുലറിന്റെ അടിസ്ഥാനത്തിലാണ് വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദേശം. നേരത്തെ സംസ്ഥാനത്തെ ഔദ്യോഗിക പരിപാടികളില്‍ വന്ദേമാതരം പൂര്‍ണമായും ആലപിക്കണമെന്ന് ചീഫ് സെക്രട്ടറി നിര്‍ദേശം നല്‍കിയിരുന്നു.

വി.ഡി സതീശന്‍ വന്ദേമാതരം മുഴുവനായി പാടാന്‍ തയ്യാറാകണമെന്നും അല്ലെങ്കില്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്നും  എസ്. സുരേഷ്

സ്വാതന്ത്ര്യദിനത്തില്‍ ദേശീയപതാക ഉയര്‍ത്തുമ്പോള്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ വന്ദേമാതരം മുഴുവനായി പാടാന്‍ തയ്യാറാകണമെന്നും അല്ലെങ്കില്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്നും ബിജെപി ജനറല്‍ സെക്രട്ടറി എസ്. സുരേഷ്. കേരളം ഭരിക്കുന്നത് പാണക്കാട്ടെ തങ്ങളല്ല. കേരളത്തില്‍ നിലനില്‍ക്കുന്നത് ശരീഅത്ത് നിയമവുമല്ല. വന്ദേമാതരം ആദ്യാവസാനം പാടണമെന്നത് രാജ്യത്തെ നിയമമാണെന്നും ആ നിയമം അതേപടി പാലിക്കണമെന്നും എസ്. സുരേഷ് ആവശ്യപ്പെട്ടു.

‘പാണക്കാട്ടെ തമ്പുരാന്റെ അനുഗ്രഹം വാങ്ങി അദ്ദേഹം പറയുന്നതുപോലെ ചെയ്യാമെന്ന് വിചാരിച്ചാല്‍ ഈ സ്ഥാനം രാജിവെച്ച് പാണക്കാട്ടെ അടിമപ്പണി ചെയ്യുന്നതായിരിക്കും വിഡി സതീശന് നല്ലത്. മുസ്‌ലിം ലീഗ് നേതൃത്വം നല്‍കുന്ന ഒരു ഭരണകൂടം കേരളത്തില്‍ വന്നതിനു ശേഷം, കേരളത്തിലെ ജനസംഖ്യാ അനുപാതത്തില്‍ ചില മാറ്റങ്ങള്‍ വന്നുതുടങ്ങിയതിനു ശേഷം, പാണക്കാട്ടെ തങ്ങള്‍മാരുടെ കുടുംബത്തിന്റെ മതേതര മുഖത്തിന് ചില മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത് കേരളം മനസ്സിലാക്കണമെന്ന് ബിജെപി ആവശ്യപ്പെടുകയാണ്. അതുകൊണ്ടാണ് വന്ദേമാതരത്തെ എതിര്‍ക്കുന്നത്. സവര്‍ക്കറെ അപമാനിക്കാന്‍ ശ്രമിക്കുന്നതും സവര്‍ക്കറുടെ പേരില്‍ ഒരു ചോദ്യം തയ്യാറാക്കിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യാന്‍ ആവശ്യപ്പെടുന്നതും അതുകൊണ്ടാണ്.

വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനും യുഡിഎഫിനും ഒരു നയം

കേന്ദ്രത്തിന്റെ നിര്‍ദേശം ചീഫ് സെക്രട്ടറി കൈമാറുക മാത്രമാണ് ചെയ്തതെന്നും സര്‍ക്കാരിന് അത്തരം നിലപാടുകളിലെന്നും മുഖ്യമന്ത്രി വി.ഡി സതീശന്‍ ഉള്‍പ്പെടെ വ്യക്തമാക്കിയിരുന്നു.

വന്ദേമാതരത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് സ്വാതന്ത്ര്യദിനത്തില്‍ അറിയാമെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനും യുഡിഎഫിനും ഒരു നയമുണ്ട്. കോണ്‍ഗ്രസും ഇന്‍ഡ്യ മുന്നണിയും ദേശീയതലത്തിലും ഇത് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇതിനുപിന്നാലെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്


Leave a Reply

Your email address will not be published. Required fields are marked *