Sat, 13 June 2026
Kerala

തൊപ്പി ഗ്യാങ്ങിനെതിരെ പരാതി

Newtalks Desk

കോഴിക്കോട്: തൊപ്പി ഗ്യാങ്ങിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന പൊലീസ് മേധാവി. അഡ്വ. ശ്രീജിത്ത് പെരുമനയുടെ പരാതിയിൽ ഡിജിപി റവാഡ ചന്ദ്രശേഖറിന്റേതാണ് ഉത്തരവ്. കേരള സംസ്ഥാന സൈബർ ഓപ്പറേഷൻസ് പൊലീസ് സൂപ്രണ്ട് അങ്കിത് അശോകനാണ് അന്വേഷണത്തിന്റെ ചുമതല.

പോക്സോ കേസുകൾ, നർക്കോട്ടിക്, എംഡിഎംഎ ഉപയോഗം, മാനസിക-ശാരീരിക പീഡനങ്ങൾ, അശ്ലീല പ്രചരണം, സൈബർ കുറ്റകൃത്യങ്ങൾ തുടങ്ങിയ ആരോപണങ്ങളിലാണ് തൊപ്പിയെന്ന നിഹാദിനും സുഹൃത്തുക്കൾക്കുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

അഡ്വ. ശ്രീജിത്ത് പെരുമന തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

അതേ സമയംഷമീറിനും മമ്മു എന്ന മുഹമ്മദിനുമെതിരെ വരാപ്പുഴ പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുത്തുവെന്ന് നിഹാദ് പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങളെല്ലാം റീച്ചിന് വേണ്ടി ചെയ്യുന്നതാണ്. ക്രിമിനല്‍ കേസുകളും മാനനഷ്ട കേസുകളും രജിസ്റ്റര്‍ ചെയ്തുവെന്നും നിഹാദ് പറഞ്ഞു. 


Leave a Reply

Your email address will not be published. Required fields are marked *