Sat, 13 June 2026
Sports

തുടക്കം പിഴക്കാതെ ആതിഥേയര്‍, ആദ്യ ഗോള്‍ നേടിയത് ഒന്‍പതാം മിനിറ്റില്‍

mahmood

ഫിഫ ലോകകപ്പ് ഉദ്ഘാടന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആദ്യ പകുതിയില്‍ ആതിഥേയരായ മെക്‌സിക്കോ ഒരു ഗോളിന് മുന്നില്‍. ഒന്‍പതാം മിനിറ്റില്‍ യൂലിയന്‍ ക്വിനോനസിലൂടെയാണ് മെക്‌സിക്കോയ്ക്ക് ആദ്യ ഗോള്‍ നേടിയത്. ദക്ഷിണാഫ്രിക്കന്‍ പ്രതിരോധതാരത്തിന്റെ പിഴവാണ് യൂലിയന്‍ ക്വിനോനസ് പന്ത് വലയിലെത്തിക്കാന്‍ എളുപ്പമാക്കിയത്. 4-1-2-3 എന്ന ഫോര്‍മേഷനിലാണ് മെക്‌സിക്കോ കളിക്കുന്നത്. ദക്ഷിണാഫ്രിക്ക 5-3-2 ശൈലിയില്‍ ടീമിനെ അണിനിരന്നു. ഗോള്‍ കീപ്പര്‍ ഗില്ലര്‍മോ ഒച്ചോവയെ ബെഞ്ചിലിരുത്തിയാണ് മെക്‌സിക്കോ ആദ്യ മത്സരത്തിനിറങ്ങിയത്. സമീപകാല മത്സരങ്ങളിലെ പ്രകടനമാണ് ഒച്ചോവയെ മറികടന്ന് റൗള്‍ റേഞ്ചലിന് സ്റ്റാര്‍ട്ടിങ് ലൈനപ്പില്‍ ഇടമൊരുക്കിയത്. ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ വിജയത്തോടെ തുടങ്ങാനാകും ഹവിയര്‍ അഗ്വിറെ പരിശീലിപ്പിക്കുന്ന മെക്‌സിക്കോയും ഹ്യൂഗോ ബ്രൂസിന്റെ ശിക്ഷണത്തിലെത്തുന്ന ദക്ഷിണാഫ്രിക്കയും ലക്ഷ്യം വയ്ക്കുക. ദക്ഷിണ കൊറിയയും ചെക്ക് റിപ്പബ്ലിക്കുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. 16 വര്‍ഷം മുന്‍പ് മറ്റൊരു ജൂണ്‍ 11ന് ആയിരുന്നു ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പിന്റെ ഉദ്ഘാടന മത്സരം. ജൊഹാനസ്ബര്‍ഗിലെ സോക്കര്‍സിറ്റി സ്റ്റേഡിയത്തില്‍ ഇതേ ടീമുകളാണ് അന്നു പോരാടിയത്. അന്ന് ഇരുടീമുകളും 1-1 ന്‌സമനിലയിലാണ് പിരിഞ്ഞത്.

മെക്‌സിക്കോ സ്റ്റാര്‍ട്ടിങ് ലൈനപ്പ്‌

റൗള്‍ റേഞ്ചല്‍ (ഗോള്‍ കീപ്പര്‍), സെസാര്‍ മോണ്ടസ്, യൊഹാന്‍ വാസ്‌കസ്, ഇസ്രയേല്‍ റയസ്, ജീസസ് ഗല്ലാര്‍ഡോ, എറിക് ലിറ, അല്‍വാരോ ഫിദാല്‍ഗോ, ബ്രയാന്‍ ഗുട്ടറസ്, റൗള്‍ ഹിമിനെ, യൂലിയന്‍ ക്വിനോനസ്, റോബര്‍ട്ടോ അല്‍വരാഡോ.

ദക്ഷിണാഫ്രിക്ക സ്റ്റാര്‍ട്ടിങ് ലൈനപ്പ്‌

റോണ്‍വന്‍ വില്യംസ് (ഗോള്‍കീപ്പര്‍), ഔബ്രെ മോഡിബ, എംബകസലി എംബോകാസി, എന്‍കോസിനാറ്റി സിബിസി, ഖുലിസോ മുദാവു, ഇമെ ഒകോന്‍, തെബോഹോ മൊകോവെന, സ്‌ഫെഫെലോ സിതോള്‍, ജെയ്ഡന്‍ ആഡംസ്, ലിലെ ഫോസ്റ്റര്‍, ഇക്‌റാം റെയ്‌നേഴ്‌സ്.


Leave a Reply

Your email address will not be published. Required fields are marked *