Thu, 6 August 2026
Kerala

പാണക്കാട് മണ്ണിടിഞ്ഞ സ്ഥലത്തു നിന്നും ഇതുവരെ മുന്നൂറോളം ലോഡ് മണ്ണ് മാറ്റി

Newtalks Desk

മലപ്പുറം പാണക്കാട് മണ്ണിടിഞ്ഞ സ്ഥലത്തു നിന്നും ഇതുവരെ മുന്നൂറോളം ലോഡ് മണ്ണ് മാറ്റി. മണ്ണിടിച്ചിലിന് കാരണമായ സാഹചര്യത്തെ കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട് ജില്ലാ ജിയോളജി ഓഫീസർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. അനധികൃത ഖനന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിൽ വ്യാപക പരിശോധനക്കും മൈനിങ് & ജിയോളജി വകുപ്പ് ഡയറക്ടർ ഉത്തരവിട്ടു.

മൂന്നുദിവസത്തിനുള്ളിൽ അനധികൃത ഖനനങ്ങൾ പരിശോധിച്ച നടപടി സ്വീകരിച്ച റിപ്പോർട്ട് സമർപ്പിക്കണം

സംസ്ഥാന വ്യാപക പരിശോധനക്ക് ജിയോളജി വകുപ്പ്. മലപ്പുറത്ത് അനധികൃത ഖനനം തടയുന്നതിനു പ്രത്യേക സ്ക്വാഡ് രൂപികരിച്ചു. മൈനിങ് & ജിയോളജി ഡെപ്യൂട്ടി ഡയറക്ടർ, ജിയോളജിസ്റ്റ് എന്നിവരുടെ നേതൃത്വത്തിലാണ് സ്ക്വാഡ് രൂപീകരിച്ചത്. മൂന്നുദിവസത്തിനുള്ളിൽ അനധികൃത ഖനനങ്ങൾ പരിശോധിച്ച നടപടി സ്വീകരിച്ച റിപ്പോർട്ട് സമർപ്പിക്കണം.

മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ഡയറക്ടറാണ് നോട്ടീസ് നൽകിയത്. പാണക്കാട് മണ്ണിടിച്ചിലിനു പിന്നാലെ നടപടിയുമായി വ്യവസായ വകുപ്പ് രംഗത്തെത്തിയിരുന്നു. മലപ്പുറം ജില്ലയിൽ അനധികൃതമായി പ്രവർത്തിക്കുന്ന എല്ലാ ക്വോറികളും അടപ്പിക്കാൻ ജില്ലാ കളക്ടർക്ക് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി നിർദേശം നൽകി.

അനധികൃത ക്വോറികളിലെ നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി നിർത്തിവെക്കാൻ നിർദേശം നൽകി. ഇത്തരം പ്രവർത്തങ്ങൾക്കെതിരെ നടപടി എടുക്കാൻ എസ്പിക്കും നിർദേശം നൽകിയെന്ന് മന്ത്രി അറിയിച്ചു.

മൂന്ന് ജില്ലകളില്‍ നാളെ അവധി; ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ മാത്രം

കോഴിക്കോട്, വയനാട്, പത്തനംതിട്ട ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ജില്ല കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. തിരുവല്ല താലുക്കില്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടി മുതല്‍ പ്രൊഫഷണല്‍ കോളജുകള്‍ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മറ്റ് താലൂക്കുകളിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ക്കുമാണ് അവധിയെന്ന് പത്തനംതിട്ട ജില്ലാ കലക്ടര്‍ അറിയിച്ചു.

‘ഗോ ടു യുവര്‍ ക്ലാസസ്’; കുറിപ്പുമായി ജില്ലാ കലക്ടര്‍

കാസര്‍കോട്: ‘അപ്പോ എല്ലാ കൊച്ചുകൂട്ടുകാരും സ്‌കൂളിലേക്ക് തിരിച്ചുപോകാന്‍ തയ്യാറെടുത്തോളു’- കാസര്‍കോട് ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ സാമൂഹിക മാധ്യമക്കുറിപ്പ് വൈറല്‍. ‘ജില്ലയില്‍ മഴ തുടരുന്നു, എങ്കിലും തീവ്രമഴ മുന്നറിയിപ്പുകളൊന്നും നാളത്തേക്ക് ഇല്ല, അതുകൊണ്ട് നമുക്ക് വീണ്ടും ക്ലാസുകളിലേക്ക് പോകേണ്ടതുണ്ട്. ഈ ദിവസങ്ങളിലെ ആലസ്യങ്ങള്‍ എല്ലാ മാറ്റിവച്ച് നാളെ മുതല്‍ ക്ലാസുകളിലേക്ക് പോകൂ’- കുറിപ്പില്‍ പറയുന്നു.

‘ഓണപ്പരീക്ഷകള്‍ ഇങ്ങെത്തുകയായി. കൂടാതെ ഓണാഘോഷം, കലോത്സവം, സ്‌പോര്‍ട്‌സ് മീറ്റ്, സയന്‍സ് ഫെസ്റ്റ് തുടങ്ങി നിരവധി പരിപാടികള്‍ വരുന്നുണ്ട്. എല്ലാത്തിലും നമ്മുടെ കുട്ടികളുടെ പങ്കാളിത്തവും മികവും കാണിക്കാം. നിങ്ങളുടെ സുരക്ഷയെ മുന്‍നിര്‍ത്തി ജില്ലാ ഭരണകൂടത്തിന്റെ മഴ ജാഗ്രത മുന്നറിയിപ്പുകള്‍ ഇനിയും നിങ്ങളിലേക്ക് എത്തും’- കലക്ടറുടെ കുറിപ്പില്‍ പറയുന്നു.

കലക്ടറുടെ കുറിപ്പ് വളരെ വേഗം തന്നെ സാമൂഹിക മാധ്യമത്തില്‍ വ്യാപകമായി പ്രചരിച്ചു. ഇതിനിടയില്‍ നിരവധി രസകരമായ കമന്റുകളും ചിലര്‍ പങ്കുവച്ചു.


Leave a Reply

Your email address will not be published. Required fields are marked *