Tue, 28 July 2026
Kerala

വയനാട് മണ്ണിടിച്ചിൽ; വീട് ഉപയോഗശൂന്യം, വസ്‌തുവകകളെല്ലാം നശിച്ചു; ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ അഷ്‌റഫിനെ കാത്തിരുന്നത് കണ്ണീർക്കാഴ്ച

Newtalks Desk

വയനാട്/മീനാക്ഷി: മലവെള്ളപ്പാച്ചിലിലും മണ്ണിടിച്ചിലിലും തകർന്നടിഞ്ഞത് മീനാക്ഷി സ്വദേശി പുളിക്കലകത്ത് അമ്മാറമ്പത്ത് അഷ്റഫിന്റെ ഒരായുസ്സിന്റെ അധ്വാനമാണ്. 35 വർഷത്തോളം നീണ്ട പ്രവാസ ജീവിതം കൊണ്ടുണ്ടാക്കിയ മനോഹരമായ വീട് കൂറ്റൻ മൺകൂന കുത്തിയൊലിച്ചെത്തിയതോടെ വാസയോഗ്യമല്ലാതായി മാറി.

ഉംറ നിർവഹിക്കാനായി പോയ അഷ്റഫും കുടുംബവും മടങ്ങിയെത്തിയ ശേഷമാണ് കള്ളാടി ദുരന്തത്തിൽ പൂർണ്ണമായി തകർന്ന സ്വന്തം വീട് നേരിട്ട് കാണുന്നത്. “ഈ വീട് ഇനി ഉപയോഗിക്കാൻ പറ്റില്ല, വീട്ടിലെ എല്ലാ സാധനങ്ങളും ഇനി ആദ്യം മുതൽ വാങ്ങേണ്ട അവസ്ഥയാണ്, നിലവിൽ താത്കാലികമായി വാടകയ്ക്ക് വീടെടുത്തിരിക്കുകയാണ്” എന്ന്  അഷ്റഫ് പറഞ്ഞു.

ദുരന്ത സമയത്ത് അഷ്റഫിന്റെ മകൾ അർഷിദയും ഭർത്താവ് സഹദും ഇവരുടെ കുഞ്ഞുമാണ് വീട്ടിലുണ്ടായിരുന്നത്. മണ്ണിടിച്ചിൽ വരുന്നത് കണ്ട് പെട്ടെന്ന് അടുക്കള ഭാഗത്തുകൂടി പുറത്തേക്ക് ഓടി രക്ഷപ്പെട്ടതിനാലാണ് ഇവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. നിമിഷങ്ങൾക്കുള്ളിൽ വീടിന്റെ പകുതിയോളം ചെളിയും മണ്ണും മൂടി. 35 വർഷത്തോളം നീണ്ട പ്രവാസ ജീവിതം കൊണ്ടുണ്ടാക്കിയ മനോഹരമായ വീട് കൂറ്റൻ മൺകൂന കുത്തിയൊലിച്ചെത്തിയതോടെ വാസയോഗ്യമല്ലാതായി മാറി.

ഉംറ നിർവഹിക്കാനായി കഴിഞ്ഞ ജൂലൈ 6-ന് രാത്രിയോടെയാണ് അഷ്റഫും ഭാര്യയും മകളും വീട്ടിൽ നിന്നിറങ്ങിയത്. പിറ്റേന്ന് രാവിലെ മീനാക്ഷിയിലുണ്ടായ കടുപ്പമേറിയ മണ്ണിടിച്ചിലിൽ വീട് പൂർണ്ണമായും വാസയോഗ്യമല്ലാതായ വിവരമാണ് ഇവരെ തേടിയെത്തിയത്. വിദേശയാത്രയ്ക്കായി കരുതിയ വസ്ത്രങ്ങളും പാസ്പോർട്ടും ഒഴികെ ബാക്കിയുള്ള സമ്പാദ്യമെല്ലാം മണ്ണിനടിയിലായി. പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ കൃഷി ചെയ്തു ജീവിച്ചു വരികയായിരുന്നു അഷ്റഫ്.

ഇന്നലെ രാത്രിയാണ് അഷ്‌റഫും കുടുംബവും ഉംറ കഴിഞ്ഞ് വീട്ടിലെത്തിയത്. കണ്ടപ്പോൾ വലിയ വേദനയുണ്ടാക്കി. സർക്കാർ സഹായിക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ, മന്ത്രിയും പഞ്ചായത്ത് അധികൃതരും വേണ്ട കാര്യങ്ങൾ ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്. നാളെ മറ്റൊരു വാടക വീട്ടിലേക്ക് മാറുകയാണ്. സർക്കാർ വാടക നൽകുമായിരിക്കും. ഇനി മേപ്പാടി ഭാഗത്തേക്ക് വരാൻ ഉദ്ദേശിക്കുന്നില്ല. മറ്റെവിടെയെങ്കിലും വീടെടുത്ത് കഴിയണമെന്നാണ് അഗ്രഹമെന്നും അഷ്‌റ ഫ് പറഞ്ഞു.


Leave a Reply

Your email address will not be published. Required fields are marked *