Tue, 28 July 2026
Kerala

അടിമാലിയിൽ മദ്യപിച്ചെത്തി അസഭ്യവർഷം; യുവാവിന് നേരെ പേപ്പർ സ്പ്രേ പ്രയോഗിച്ച് ട്രാഫിക് പൊലീസ്

Newtalks Desk

ഇടുക്കി: അടിമാലിയിൽ പൊതുസ്ഥലത്ത് മദ്യപിച്ചെത്തി സ്കൂൾ വിദ്യാർത്ഥികൾക്കും യാത്രക്കാർക്കും നേരെ അസഭ്യവർഷം നടത്തിയ യുവാവിന് നേരെ ട്രാഫിക് പൊലീസ് പേപ്പർ സ്പ്രേ പ്രയോഗിച്ചു. അടിമാലി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ വെച്ചായിരുന്നു സംഭവം.

സമീപത്തെ ബാറിൽ വെച്ച് ബഹളമുണ്ടാക്കിയ ശേഷമാണ് യുവാവ് ബസ് സ്റ്റാൻഡിലേക്ക് എത്തിയത്. തുടർന്ന് അവിടെയുണ്ടായിരുന്ന സ്കൂൾ കുട്ടികളോടും മറ്റ് യാത്രക്കാരോടും ഇയാൾ മോശമായ രീതിയിൽ പെരുമാറുകയും അസഭ്യം പറയുകയും ചെയ്തു.

ഇയാൾ ഒരു സ്ഥിരം പ്രശ്‌നക്കാരനും നാട്ടുകാർ ഇയാളെക്കൊണ്ട് സഹികെട്ട അവസ്ഥയിലുമാണ്. പല തവണ നിയമനടപടിക്ക് വിധേയനാക്കിയിട്ടും ഇയാൾ പിന്തിരിയാൻ കൂട്ടാക്കിയിരുന്നില്ല. മാത്രമല്ല, ഇയാളെ പിടിച്ചുകൊണ്ടുപോയാൽ തന്നെ അത് പിന്നീട് പോലീസിന് ഒരു തലവേദനയാകുന്ന സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്. ഈ സാഹചര്യമാണ് പോലീസിനെ ഒടുവിൽ പെപ്പർ സ്‌പ്രേ പ്രയോഗത്തിലേക്ക് നയിച്ചത് എന്നാണ് വിലയിരുത്തൽ.


Leave a Reply

Your email address will not be published. Required fields are marked *