Sat, 12 September 2026
Kerala

മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾ ഉൾപ്പെട്ട സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു, രണ്ടു പേർ മരിച്ചു

Newtalks Desk

ബെംഗളൂരു: മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾ ഉൾപ്പെട്ട സംഘം സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. കർണാടകയിലെ ചിത്രദു‍ർഗയിലുണ്ടായ ബസ് അപകടത്തിൽ രണ്ടു പേർ മരിച്ചു. 26 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ 19 പേർ മലയാളി വിദ്യാർത്ഥിനികളാണെന്നാണ് ലഭിക്കുന്ന വിവിരം. എന്നാൽ ഇവരുടെ ആരുടേയും പരിക്ക് ഗുരുതരമല്ല. ബസിന്റെ ഡ്രൈവർ ഗുരുപ്രസാദും ക്ലീന‌ർ ശങ്കറുമാണ് അപകടത്തിൽ മരിച്ചത്.

ഗോവയിൽ നിന്ന് ബെംഗളൂരുവിലേക്ക് വന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. ദേശീയപാത 48ൽ അയ്മംഗല പൊലീസ് സ്റ്റേഷന്റെ പരിധിയിൽ വെച്ചാണ് സംഭവം നടന്നത്. ബന്നാർഘട്ട റോഡിലെ യൂണിവേഴ്സൽ നഴ്സിംഗ് കോളേജ് വിദ്യാർത്ഥികളാണ് അപകട സമയത്ത് ബസ്സിലുണ്ടായിരുന്നത്. 53 പേരായിരുന്നു ബസിൽ ഉണ്ടായിരുന്നത്. പരിക്കേറ്റ 26പേരിൽ 19 പേരും മലയാളികളാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ല.

ആഗസ്റ്റ് 16 ന് ഗോവയിലേക്ക് യാത്ര പോയ വിദ്യാര്‍ഥികള്‍ യാത്ര പൂർത്തിയാക്കി ഗോവയിൽ നിന്ന് ബംഗളൂരുവിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. പരിക്കേറ്റവരെ ഉടൻ തന്നെ ചിത്രദുർഗ ജില്ല ആശുപത്രിയിലേക്ക് മാറ്റി. ചിത്രദുർഗ പൊലീസ് സൂപ്രണ്ട് ഞ്ജിത്ത് കുമാർ ബന്ദാരു സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. സംഭവത്തില്‍ ഐമാംഗല പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഹോസ്റ്റലിലെ  മലയാളി വിദ്യാർത്ഥിനി കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ കോളേജ് പ്രിൻസിപ്പാൾ അറസ്റ്റിൽ

കന്യാകുമാരിയിൽ ഹോസ്റ്റലിലെ  മലയാളി വിദ്യാർത്ഥിനി കോളേജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ കോളേജ് പ്രിൻസിപ്പാൾ അറസ്റ്റിൽ. കന്യാകുമാരി ജില്ലയിലെ കരുങ്കലിൽ പ്രവർത്തിക്കുന്ന നഴ്സിങ് കോളജ് പ്രിൻസിപ്പാൾ ഷീജയാണ് അറസ്റ്റിലായത്. മോശം ഭക്ഷണത്തിനെതിരേ വിദ്യാർത്ഥി പ്രതികരിച്ചിരുന്നു

കർണാടകത്തിലെ ഹുസൂരിൽ നിന്ന് തമിഴ്നാട് സ്പെഷ്യൽ ടീമാണ് ഇവരെ പിടികൂടിയത്. ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് പ്രിൻസിപ്പാളിനെ അറസ്റ്റ് ചെയ്തത്.
നെയ്യാറ്റിൻകര കത്തിപ്പാറ സ്വദേശിനി അൻസിജി കുക്കു (21) ആണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടത്. കോളേജിലെ മൂന്നാം വർഷ നഴ്‌സിങ് വിദ്യാർഥിനിയായിരുന്നു അൻസിജി കുക്കു. കോളേജ് അധികൃതരുടെയും അധ്യാപകരുടെയും നിരന്തരമായ മാനസിക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപണം ഉന്നയിച്ചു.


Leave a Reply

Your email address will not be published. Required fields are marked *