മീനിനെ ചൊല്ലി കുറ്റിപ്പുറത്തെ ഹോട്ടലിലുണ്ടായ സംഘർഷത്തിൽ അഞ്ചുപേർക്കെതിരേ പോലീസ് കേസെടുത്തു
കുറ്റിപ്പുറം: കുറ്റിപ്പുറത്തെ ഹോട്ടലിലുണ്ടായ സംഘർഷത്തിൽ അഞ്ചുപേർക്കെതിരേ പോലീസ് കേസെടുത്തു. ചൊവ്വാഴ്‌ച ഉച്ചയ്ക്ക് കുറ്റിപ്പുറത്തെ ‘ചോറും മീനും’ എന്ന ഹോട്ടലിലാണ് സംഘർഷമുണ്ടായത്. ഭക്ഷണം കഴിച്ചതിനുശേഷം മത്സ്യത്തിന് വില കൂടുതാലാണെന്നുപറഞ്ഞ് ബഹളമുണ്ടാക്കുകയും അതു തടയാൻ ശ്രമിച്ച ഹോട്ടലിലെ ജീവനക്കാരെ മർദിച്ചതായുമാണ് കേസ്.
സ്ഥാപന ഉടമ തൃശ്ശൂർ വെങ്ങാനെല്ലൂർ സ്വദേശി തേലക്കാട്ട് സജീവ് നൽകിയ പരാതിയിൽ കുറ്റിപ്പുറം പോലീസ് കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരേയാണ് കേസെടുത്തത്. സംഘർഷത്തിൽ ഹോട്ടൽ ജീവനക്കാർക്ക് സാരമായി പരിക്കേറ്റതായി പരാതിയിൽ പറയുന്നു.
മീനിന്റെ അമിതവിലയെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ കുറ്റിപ്പുറത്തെ പ്രശസ്തമായ ഹോട്ടലിൽ ജീവനക്കാരും ഉപഭോക്താക്കളും തമ്മിൽ കയ്യാങ്കളിയും കൂട്ടയടിയും നടന്നത്. അടിയുടെ ആഘാതത്തിൽ ഹോട്ടലിലെ മേശകളും കസേരകളും തല്ലിത്തകർത്തിരുന്നു.
സംഭവത്തിൽ ഇരുഭാഗത്തുമായി നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. കുറ്റിപ്പുറത്തെ ‘മീനും ചോറും’ റസ്റ്റോറന്റിലാണ് സംഭവം. ഭക്ഷണം ഓർഡർ ചെയ്ത സമയത്ത് മീൻകറിക്ക് 200 രൂപയെന്നാണ് ജീവനക്കാർ പറഞ്ഞിരുന്നത്. എന്നാൽ കഴിച്ചു കഴിഞ്ഞ് ബില്ല് വന്നപ്പോൾ മീനിന് 300 രൂപയിലധികം ഈടാക്കുകയായിരുന്നു.
ഇത് ചോദ്യം ചെയ്തതോടെയാണ് ജീവനക്കാരും ഭക്ഷണം കഴിക്കാനെത്തിയവരും തമ്മിൽ വാക്കേറ്റവും തുടർന്ന് വൻ സംഘർഷവും ഉണ്ടായത്. നിയന്ത്രണം വിട്ടതോടെ ഇരുകൂട്ടരും ഹോട്ടലിലെ സാധന സാമഗ്രികൾ എടുത്ത് അടിയുണ്ടാക്കുകയായിരുന്നു.
ഭക്ഷണ സാധനങ്ങളുടെ യഥാർത്ഥ വില മെനു കാർഡിലോ ഹോട്ടലിലോ കൃത്യമായി പ്രദർശിപ്പിക്കണമെന്ന നിയമം ഇവിടെ പാലിക്കപ്പെടുന്നില്ലെന്ന് ഭക്ഷണം കഴിക്കാനെത്തിയവർ ആരോപിക്കുന്നു. വിലയെച്ചൊല്ലി ഇവിടെ മുൻപും സമാന രീതിയിൽ തർക്കങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാരും സ്ഥിരീകരിക്കുന്നു.
അമിത് ഷാ സഭയിലെത്തി; ഒന്നും മിണ്ടിയില്ല
പ്രതിപക്ഷ പ്രതിഷേധങ്ങൾക്കും നാടകീയതകൾക്കും ഒടുവിൽ പാർലമെന്റ് വർഷകാല സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങൾക്കും നിരന്തര ആവശ്യങ്ങൾക്കുമൊടുവിൽ, ഇതുവരെ സഭയിലെത്താതിരുന്ന ആഭ്യന്തര മന്ത്രി അമിത് ഷാ സമ്മേളനത്തിന്റെ അവസാന ദിനമായ വ്യാഴാഴ്ച എത്തി. എന്നാൽ, ഒരക്ഷരംപോലും സഭയിൽ പറയാതെ സഭ പിരിയുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും സഭയിലെത്തി.
നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചർച്ചയ്ക്ക് തയ്യാറാണെന്നും പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മറുപടി നൽകുമെന്നും അമിത് ഷാ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നെങ്കിലും സഭാസമ്മേളനത്തിന്റെ അവസാന ദിവസമാണ് അദ്ദേഹം എത്തിയത്. മാത്രമല്ല, സഭയിൽ യാതൊരുവിധ ചർച്ചകളോ വിശദീകരണങ്ങളോ ഉണ്ടായില്ല. സഭ ചേർന്ന ഉടൻതന്നെ ചർച്ചകളില്ലാതെ വന്ദേമാതരം ആലപിച്ച് സഭ പിരിയുകയായിരുന്നു



