നാടുവിട്ടത് മനോവിഷമം മൂലം!; താനൂരിൽ നിന്നും കാണാതായ ഇംതിയാസിനെ കണ്ടെത്തി
മലപ്പുറം: താനൂരില്‍ നിന്നും കാണാതായ ഇംതിയാസ് എന്ന യുവാവിനെ കണ്ടെത്തി. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നിന്നും 16 കിലോമീറ്റര്‍ അകലെയുള്ള ഒരു അപ്പാര്‍ട്ട്മെന്റില്‍ നിന്നാണ് ഇംതിയാസിനെ കണ്ടെത്തിയത്.
താനൂര്‍ പൊലീസാണ് ഇംതിയാസിനെ തിരഞ്ഞ് മഹാരാഷ്ട്രയിലേക്ക് പോയത്. മാനസിക വിഷമം മൂലമാണ് നാടു വിട്ടതെന്നാണ് ഇംതിയാസ് പൊലീസിനോട് പറഞ്ഞത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇംതിയാസിനെ കാണാതായത്.
ബംഗളൂരുവിലാണ് ഇംതിയാസ് നഴ്സിങ് പഠനം പൂര്‍ത്തിയാക്കിയത്. ഇതിന്റെ സര്‍ട്ടിഫിക്കറ്റ് വാങ്ങാനായിട്ടാണ് ഇംതിയാസ് ബംഗളൂരുവിലെത്തിയത്. ബംഗളൂരുവില്‍ എത്തിയശേഷം വീട്ടുകാരെ ബന്ധപ്പെട്ടിരുന്നു. പിന്നീട് യാതൊരു വിവരവും ഇല്ലാത്തതിനെത്തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
കഴിഞ്ഞ ആറാം തീയതി വൈകുന്നേരം കോട്ടക്കലില്‍ നിന്ന് കെഎസ്ആര്‍ടിസി ബസിലാണ് ഇംതിയാസ് യാത്ര തിരിച്ചത്. ബെംഗളൂരുവില്‍ എത്തിയ വിവരം വീട്ടിലേക്ക് വിളിച്ചറിയിച്ചിരുന്നു. എന്നാല്‍ അതിനുശേഷം ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. കുടുംബം പരാതി നല്‍കിയതിനെത്തുടര്‍ന്ന് താനൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇംതിയാസിന്റെ സുഹൃത്തുക്കളും ഈ ഭാഗങ്ങളില്‍ അന്വേഷണം നടത്തിയിരുന്നു.
കുടുംബത്തിന്റെ പരാതിയെ തുടർന്ന് താനൂർ പൊലീസ് നടത്തിയ വ്യാപകമായ അന്വേഷണത്തിൽ യുവാവിനെ മഹാരാഷ്ട്രയിൽ വെച്ച് കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് താനൂര്‍ പൊലീസ് നേരിട്ട് നാഗ്പൂരിലെത്തുകയായിരുന്നു.നാഗ്പൂരിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ യുവാവ് ഉണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചിരുന്നു. പ്രാദേശിക സഹായവും പൊലീസ് തേടി. ഇംതിയാസുമായി പൊലീസ് നാട്ടിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
മീൻപിടിത്തത്തിനിടെ തോണിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
ചാലിയാറിൽ മീൻപിടിത്തത്തിനിടെ തോണിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മാവൂർ കുതിരാടം സ്വദേശി ബാസി (23)ലാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെയാണ് അപകടം ഉണ്ടായത്. ചാലിയാർ മണന്തലക്കടവിന് സമീപം പൂളക്കോട് ഭാഗത്ത് വെച്ച് മീൻപിടിക്കുന്നതിനിടെയാണ് തോണി മറിഞ്ഞത്.
തോണിയിൽ ബാസിലിനൊപ്പം കൂടെയുണ്ടായിരുന്ന രണ്ട് പേർ നീന്തി രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെട്ടവർ പറഞ്ഞത് പ്രകാരം നീന്തുന്നതിനിടെ തിരിഞ്ഞുനോക്കിയപ്പോഴാണ് ബാസിൽ മുങ്ങിത്താഴുന്നത് കണ്ടത്. ഉടൻ തന്നെ ഇവർ ബഹളം വെച്ചു. ഇത് കേട്ട് സമീപത്തെ നാട്ടുകാർ ഓടിയെത്തി തെരച്ചിൽ ആരംഭിച്ചു.
വിവരമറിഞ്ഞ് അഗ്നിശമനസേനയുടെ സ്കൂബാ ടീമും സംഭവസ്ഥലത്തെത്തി. തോണി മറിഞ്ഞ അതേ സ്ഥലത്ത് നിന്നാണ് പിന്നീട് ബാസിലിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ചാലിയാറിൽ മഴക്കാലത്ത് ജലനിരപ്പ് ഉയർന്നിരിക്കുന്ന സാഹചര്യത്തിൽ നദിയിൽ ഇറങ്ങുമ്പോൾ കൂടുതൽ ജാഗ്രത വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.



