കുന്നംകുളത്തെ സ്വകാര്യ ബസ് അപകടത്തിൽ മരണം രണ്ടായി
കുന്നംകുളത്ത് നിയന്ത്രണംവിട്ട ബസ് ഇടിച്ച് രണ്ട് മരണം. സി.സി.ടി.വി ദൃശ്യങ്ങൾ പ്രകാരം ഉച്ചയ്ക്ക് 1:53 നാണ് അപകടം നടന്നത്. അമിതവേഗമാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കാറിൽ യാത്ര ചെയ്ത വിദ്യാർഥിനി റിയ ഫാത്തിമ, തങ്കമ്മ (50) എന്നിവരാണ് മരിച്ചത്. അപകടത്തിൽ 20 ലേറെ പേർക്ക് പരിക്കുണ്ട്.
നിരവധി വാഹനങ്ങളിൽ ഇടിച്ച ബസ് വീട്ടുമുറ്റത്തെ മതിലിൽ ഇടിച്ചാണ് നിന്നത്. കാർ, ബൈക്ക്, വാൻ, ഓട്ടോറിക്ഷ എന്നീ വാഹനങ്ങളിലാണ് ഇടിച്ചതിന് ശേഷമാണ് വീട്ടുമതിലിൽ ഇടിച്ച് ബസ് നിന്നത്. ഉച്ചക്ക് 2.15 ഓടെ പട്ടാന്പി റോഡിലാണ് അപകടമുണ്ടായത്. ബസ് അമിത വേഗതയിലായിരുന്നുവെന്ന് അപകടത്തിന്റെ ദൃസാക്ഷികൾ പറയുന്നത്.
അമിതവേഗതയിൽ എത്തിയ ബസിന്റെ നിയന്ത്രണം ഡ്രൈവർക്ക് നഷ്ടമാവുകയായിരുന്നു. ആദ്യം ഒരു കാറിൽ ഇടിച്ച ബസ് പിന്നീട് വാൻ, ഓട്ടോറിക്ഷ, ബൈക്ക് എന്നിവയുൾപ്പെടെ
വാഹനങ്ങളിൽ തുടർച്ചയായി ഇടിക്കുകയായിരുന്നു. 5 വാഹനങ്ങളെയും തകർത്ത ശേഷം ബസ് സമീപത്തെ ഒരു വീടിന്റെ മതിൽ കൂടി തകർത്ത് വീട്ടുമുറ്റത്ത് വന്നാണ് നിന്നത്.
അപകടവിവരമറിഞ്ഞ് കുന്നംകുളം പോലീസ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. തകർന്ന വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റിയതിന് ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
കോഴിക്കോട് നിന്ന് തൃശൂരിലേക്ക് വരികയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസാണ് അപകടത്തിൽ പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട് മറ്റ് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. അഞ്ച് വാഹനങ്ങളിൽ ഇടിച്ചിച്ചിട്ടുണ്ട്. കാറിലാണ് ആദ്യം ഇടിച്ചത്. പരിക്കേറ്റവരെ കുന്നംകുളത്തെ മലങ്കര ആശുപത്രിയിലും സമീപത്തെ മറ്റ് ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
അപകടത്തിൽ ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു. അമിതവേഗതയാണ് അപകടത്തിന് കാരണമായതെന്നാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരുന്നു.
അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ ഗതാഗതകുരുക്ക് രൂപപ്പെട്ടിരുന്നു. വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്. പരിക്കേറ്റവരെ കുന്നംകുളത്തെ മലങ്കര ആശുപത്രിയിലും സമീപത്തെ മറ്റ് ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.



